മലപ്പുറം : സമസ്തയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നും രാഷ്ട്രീയം പഠിപ്പിക്കുന്നില്ല. രാഷ്ട്രീയ പ്രസ്ഥാനങ്ങളിലേക്ക് ആളെ കൂട്ടലല്ല സമസ്തയുടെ പണിയെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍. കമ്യൂണിസത്തിനെതിരായ പ്രമേയം സമസ്തയുടെ ഔദ്യോഗിക അഭിപ്രായമല്ലെന്നും പറഞ്ഞു. മലപ്പുറത്ത് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
സമസ്തയെ ആര്‍ക്കും ഹൈജാക്ക് ചെയ്യാനാകില്ല. പ്രസിഡന്റും സെക്രട്ടറിയും പറയുന്നതാണ് സമസ്തയുടെ നിലപാട്. ഒരു രാഷ്ട്രീയക്കാര്‍ക്കും ബുദ്ധിമുട്ടില്ലാതെ സമസ്ത തുടരുന്ന നിലപാടാണ് താന്‍ വ്യക്തമാക്കിയത്. കമ്യൂണിസത്തിനെതിരായ പ്രമേയവുമായി ബന്ധപ്പെട്ട തന്റെ നിലപാട് പിന്നീട് പറയാം. കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്നും പറഞ്ഞ് അദ്ദേഹം വിഷയത്തില്‍ നിന്നും ഒഴിഞ്ഞുമാറി.
ആത്മീയതയുണ്ടാക്കലാണ് സമസ്തയുടെ ലക്ഷ്യം. അല്ലാതെ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ആളെയുണ്ടാക്കലല്ല പണി. ആത്മീയതയിലൂന്നിയുള്ള പ്രവര്‍ത്തനമാണ് സമസ്ത നടത്തുന്നത്. സമസ്തയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നും രാഷ്ട്രീയം പഠിപ്പിക്കുന്നില്ല. അത് പഠിപ്പിക്കേണ്ടതില്ലെന്നതാണ് സമസ്തയുടെ കാഴ്ചപ്പാട്.
ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നുണ്ടല്ലോ. സ്വാഭാവികമാണ് പഠിപ്പിക്കേണ്ടതില്ലെന്നതാണ് സമസ്തയുടെ നിലപാട്. രാഷ്ട്രീയവും അതേപോലെ തന്നെയാണ്. കുട്ടികളെ അത് രാഷ്ട്രീയം പഠിപ്പിക്കേണ്ടതില്ലെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: