ആലപ്പുഴ: അഡ്വ. രണ്‍ജിത്ത് വധക്കേസിലെ കൊലയാളികള്‍ ഉപയോഗിച്ച സിംകാര്‍ഡ് തന്റെ രേഖകള്‍ ദുരുപയോഗം ചെയ്ത് നേടിയതെന്ന് വീട്ടമ്മയുടെ വെളിപ്പെടുത്തല്‍. പുന്നപ്ര സ്വദേശിനിയായ വീട്ടമ്മ വത്സലയാണ് വെളിപ്പെടുത്തലുമായി എത്തിയത്. മകനെപ്പോലെ കണ്ട മകന്റെ കൂട്ടുകാരനായ എസ്ഡിപിഐ വാര്‍ഡ് മെംബര്‍ സുല്‍ഫിക്കര്‍ തന്നെ ചതിക്കുകയായിരുന്നുവെന്നും വീട്ടമ്മ പറഞ്ഞു.
പുന്നപ്ര കളിത്തട്ടിനു സമീപം ബി ആന്‍ഡ് ബി മൊബൈല്‍ ഷോപ്പ് നടത്തുന്ന മുഹമ്മദ് ബാദുഷയാണ് വത്സലയുടെ ആധാര്‍ രേഖകള്‍ ഉപയോഗിച്ച് മതഭീകരര്‍ക്ക് സിമ്മുകള്‍ സംഘടിപ്പിച്ചത്. വത്സല സിം കാര്‍ഡ് എടുക്കാന്‍ ചെന്നപ്പോള്‍ ആധാറിന്റെ പകര്‍പ്പ് നല്‍കിയിരുന്നു. കൂടാതെ രണ്ടു തവണ ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു. പിന്നീട് ഒരു സിം വത്സലയ്ക്ക് നല്കി. രണ്‍ജീതിന്റെ കൊലയാളി സംഘം ഉപയോഗിച്ചത് വത്സലയുടെ പേരിലെടുത്ത സിം കാര്‍ഡാണെന്ന് പോലീസ് അറിയിച്ചപ്പോഴാണ് തന്നെ കബളിപ്പിച്ച് സിം കാര്‍ഡുകള്‍ കടയുടമ എടുത്ത വിവരം ഇവര്‍ അറിയുന്നത്. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് പ്രതിനിധി സുള്‍ഫിക്കറാണ് കൊലയാളി സംഘത്തിന് സിമ്മുകള്‍ നല്‍കിയത്.
സിം കാര്‍ഡുകള്‍ എടുക്കാന്‍ ഫോട്ടോയും തിരിച്ചറിയല്‍ രേഖകളും മൊബൈല്‍ഷോപ്പുകള്‍ക്ക് നല്‍കുന്നത് സുരക്ഷിതമല്ലെന്ന് ഈ സംഭവം വ്യക്തമാക്കുന്നു. നേരത്തെ തന്നെ ഇത്തരത്തില്‍ പലരും സിമ്മുകള്‍ കരസ്ഥമാക്കി ദുരുപയോഗം ചെയ്യുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. കടയില്‍ റീ ചാര്‍ജ് ചെയ്യാന്‍ നല്കുന്ന നമ്പര്‍ ലൗ ജിഹാദികള്‍ക്ക് നല്കി പെണ്‍കുട്ടികളെ കെണിയില്‍പ്പെടുത്തുന്നതായും ആക്ഷേപം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: