Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കത്തിയ ഗോ ഡൗണ്‍ അനധികൃതം; ആറ്റുകാല്‍ ക്ഷേത്രത്തിന് വിളിപ്പാടകലെ; വന്‍ ദുരന്തം ഒഴിവായത് തലനാഴിരയ്‌ക്ക്

ലൈസണ്‍സില്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഗോഡൗണിന് നേരെ കോര്‍പ്പറേഷന്റെ ഒരു നടപടിയും ഉണ്ടായില്ലെന്നത് ഉടമയ്‌ക്ക് കോര്‍പ്പറേഷന്‍ ഭരണസമിതിയിലുള്ള സ്വാധീനത്തെയാണ് വ്യക്തമാക്കുന്നത്.

ഭൃഗുരാമന്‍ എസ് ജെ by ഭൃഗുരാമന്‍ എസ് ജെ
Jan 3, 2022, 09:52 pm IST
in Kerala

തിരുവനന്തപുരം: ലോക പ്രശസ്തമായ ആറ്റുകാല്‍ ക്ഷേത്രത്തിന്  വിളിപ്പാടകലെ അനധികൃതമായി പ്രവര്‍ത്തിച്ച ആക്രി ഗോഡൗണിന് തീ പിടിച്ചത്. ആറ്റുകാല്‍ ക്ഷേത്ര ഉത്സവസമയത്ത് ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡാണ് ബണ്ട് റോഡ്.  

ഇവിടെയാണ് 12 ഓളം അനധികൃത ആക്രിക്കടകള്‍ ഒരു നിയന്ത്രണവുമില്ലാതെ പ്രവര്‍ത്തിക്കുന്നത്. സമീപവാസികളും നാട്ടുകാരും നിരവധി തവണ പരാതി ഉന്നയിച്ചിട്ടും ഗോഡൗണ്‍ പ്രവര്‍ത്തനം നിര്‍ത്താനോ നിയന്ത്രിക്കാനോ ഉടമയായ സുല്‍ഫി കൂട്ടാക്കിയിരുന്നില്ല. റോഡിന്റെ മധ്യഭാഗം വരെ ആക്രിസാധനങ്ങള്‍ സൂക്ഷിക്കാന്‍  ഉപയോഗിച്ചു. ക്ഷേത്രം, സ്‌കൂളുകള്‍, ആശുപത്രി തുടങ്ങിയ സ്ഥിതിചെയ്യുന്ന സുരക്ഷിത മേഖലയിലാണ് അനധികൃത ആക്രസ്ഥാപനം വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചതെന്നത് ശ്രദ്ധേയം.

സുല്‍ഫിയുടെ ഉമസ്ഥതയില്‍ തന്നെ ലൈസണ്‍സില്ലാതെ മൂന്ന് ആക്രിഗോഡൗണുകള്‍ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ലൈസണ്‍സില്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഗോഡൗണിന് നേരെ കോര്‍പ്പറേഷന്റെ ഒരു നടപടിയും ഉണ്ടായില്ലെന്നത് ഉടമയ്‌ക്ക് കോര്‍പ്പറേഷന്‍ ഭരണസമിതിയിലുള്ള സ്വാധീനത്തെയാണ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ഇടത് കൗണ്‍സിലറുടെ സഹായത്തോടെയാണ് അനധികൃത ആക്രിക്കടകള്‍ പ്രവര്‍ത്തിച്ചിരുന്നത്.

ആക്രിസാധനങ്ങള്‍ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത് അര്‍ത്ഥ രാത്രികളിലാണ്. അതു കൊണ്ടു തന്നെ സമീപവാസികള്‍ക്ക് തകരപാട്ടകളുടെ ശബ്ദം കാരണം ഉറങ്ങാന്‍ സാധിക്കാറില്ല. ഗോഡൗണിന്റെ മതില്‍ ഇടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടപ്പോഴും ഉടമ അനങ്ങിയില്ലെന്നും ഒടുവില്‍ നാട്ടുകാരാണ് ഗതാഗതം പുനസ്ഥാപിച്ചത്.

 അനധികൃത ഗോഡൗണില്‍ മുമ്പ് തലനാഴിരയ്‌ക്കാണ് വന്‍ ദുരന്തം ഒഴിവായത്. അഗ്നിക്കിരയായ ഗോഡൗണില്‍ മുമ്പ് ഗ്യാസ് ചോര്‍ന്നതായി സമീപ വാസിയായ സൗമ്യ പറയുന്നു. ആക്രിസാധനങ്ങള്‍ക്കൊപ്പം ഗോഡൗണില്‍ ഗ്യാസ് സിലിണ്ടറും തള്ളിയിരുന്നു. ഗ്യാസ് ഗന്ധം പ്രദേശമാകെ പടര്‍ന്നതോടെ അയല്‍ വീടുകളില്‍ തിരക്കി. എന്നാല്‍ അവിടെയൊന്നും ഗ്യാസ് ചോര്‍ച്ച കണ്ടെത്താനായില്ല. പിന്നീടാണ് ഗോഡൗണിലാണെന്ന് തിരിച്ചറിഞ്ഞത്. ഒടുവില്‍ നനഞ്ഞ തുണി മൂടിയാണ് ഗ്യാസ് ചോര്‍ച്ച തടഞ്ഞതെന്ന് സൗമ്യ പറയുന്നു.  

ഗോഡൗണിനെതിരെ വ്യാപക പരാതിയാണ് സമീപവാസികള്‍ക്ക്. ലൈന്‍സില്ലാതെയാണ് പ്രവര്‍ത്തനം. സുരക്ഷ മാനദണ്ഡങ്ങളൊന്നും  പാലിക്കുന്നില്ല. രാത്രിയില്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ ലോഡ്മായി പോകുന്നു. ശബ്ദം കാരണം സമാധാനമായി ഉറങ്ങാന്‍ പോലും കഴിയാത്ത സ്ഥിതി. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നതിനിടയില്‍ ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്.

അനധികൃത ആക്രക്കടകള്‍ പ്രവര്‍ത്തിക്കാന്‍ കൂട്ടുനില്‍ക്കുന്നത് കോര്‍പ്പറേഷനെന്ന് നെടുങ്കാട് വാര്‍ഡ് കൗണ്‍സിലര്‍ കരമന അജിത്ത്കുറ്റപ്പെടുത്തി.. ബണ്ട് റോഡില്‍ സ്ഥിതി ചെയ്യുന്നത് അനധികൃത ആക്രിക്കടകളാണ്. ലൈസണ്‍സില്ലാത്ത ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെടുത്തിയിട്ടും കോര്‍പ്പറേഷന്‍ ഭരണസമിതി ഒരു നടപടിയും കൈകൊള്ളുന്നില്ല. നഗരസഭയുടെ ഹെല്‍ത്ത് വിഭാഗമാണ് അനധികൃത സ്ഥാപനങ്ങള്‍ പൂട്ടിക്കേണ്ടത്. എന്നാല്‍ ഇവയ്‌ക്ക് പ്രവര്‍ത്തിക്കാനുള്ള എല്ലാ ഒത്താശയും പിന്‍ഭാഗത്തുകൂടി ചെയ്തു നല്‍കാനാണ് ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നതെന്നും കരമന അജിത്ത് കുറ്റപ്പെടുത്തി.

അപകടം നടന്ന ബണ്ട് റോഡില്‍ കിള്ളിയാറ് കൈയേറി നിരവധി കടകളാണ് പ്രവര്‍ത്തിക്കുന്നത്. റോഡ് ഉള്‍പ്പടെ കൈയേറി ആക്രിസാധനങ്ങള്‍ സൂക്ഷിക്കുന്നതിനാല്‍ കാല്‍നടയാത്രക്കാര്‍ക്ക് പോലും സഞ്ചരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. നഗരസഭ ടിസി നല്‍കിയിരിക്കുന്ന കെട്ടിടങ്ങളില്‍ പലതും അനധികൃത കെട്ടിടങ്ങള്‍ക്കാണ്.  അര സെന്റ് ഭൂമിയുള്ള ഗ്ലാസു കട ഉടമ  20 സെന്റാണ് കൈയേറിയിരിക്കുന്നത്. അനധികൃത ആക്രിക്കടയ്‌ക്ക് പുറമെ ഗ്ലാസ് കടകളും ബണ്ട് റോഡില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കരമന അജിത്ത് വ്യക്തമാക്കി.

Tags: Attukal Temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറ്റുകാല്‍ ഭക്തജനത്തിരക്കില്‍; പതിനായിരങ്ങള്‍ ദര്‍ശനം നടത്തി, കലാപരിപാടികള്‍ ആസ്വദിക്കുന്നതിനും രാത്രി വൈകിയും ആയിരങ്ങൾ

Kerala

ആറ്റുകാലില്‍ 12 ബിജെപി വാർഡുകളിൽ കുടിവെള്ളം മുട്ടിച്ച് വാട്ടർ അതോറിറ്റി; ബീമാപള്ളി ഉറൂസിനോ വെട്ടുകാട് തിരുനാളിനോ ഇത് ചെയ്യുമോ എന്ന് ചോദ്യം

Kerala

ആറ്റുകാല്‍ ക്ഷേത്രത്തില്‍ ബോംബ് ഭീഷണി വീണ്ടും

Kerala

പദ്മനാഭസ്വാമി ക്ഷേത്രത്തിനും ആറ്റുകാൽ ക്ഷേത്രത്തിനും ബോംബ് ഭീഷണി; സന്ദേശം വ്യാജമാകാമെന്ന് പോലീസ് വിലയിരുത്തൽ

Thiruvananthapuram

ആറ്റുകാല്‍ ക്ഷേത്രത്തില്‍ ആല്‍രൂപത്തിലുള്ള വിളക്ക് സമര്‍പ്പിച്ച് ‘ടവര്‍വ്യൂ’ കുടുംബം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.