കോങ്ങാട്: ബോട്ടില്‍ ബൂത്ത് എന്ന ആശയം കേരളശ്ശേരി പഞ്ചായത്തില്‍ നടപ്പിലാക്കി ഗ്രീന്‍ കെയര്‍. വഴിയരികില്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍ ബൂത്തുകളില്‍ നിക്ഷേപിക്കാന്‍ ആളുകളെ പ്രേരിപ്പിച്ച് പുതിയ ശുചിത്വ സംസ്കാരം വളര്‍ത്തിയെടുക്കലാണ് ലക്ഷ്യം.
ബോട്ടില്‍ ബൂത്തുകളില്‍ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഹരിതകര്‍മ സേനാംഗങ്ങളുടെ സഹായത്തോടെ കളക്ഷന്‍ സെന്ററിലേക്ക് മാറ്റനാണ് തീരുമാനം. പാലക്കാട് സിറിയസ് ഫൗണ്ടേഷനാണ് കേരളശ്ശേരിയിലെ രണ്ട്, എട്ട് വാര്‍ഡുകളില്‍ ഗ്രീന്‍ കെയര്‍ പദ്ധതിയുടെ ഭാഗമായി അമ്പതിനായിരത്തോളം രൂപ ചിലവഴിച്ചു രണ്ട് വാര്‍ഡുകളിലുമായി ആറ് ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിക്കുന്നത്.
സിറിയസ് ഫൗണ്ടേഷന് സ്ഥാപക പ്രസിഡന്റ് പി. ഭാസി, ട്രഷറര്‍ എം. വിനോദ് എന്നിവര്‍ ചേര്‍ന്ന് എട്ടാം വാര്‍ഡ് ഗ്രാമകേന്ദ്രത്തില്‍ നടത്തിയ ചടങ്ങില്‍ ബോട്ടില്‍ ബൂത്തുകള്‍ വാര്‍ഡ് മെമ്പര്‍മാരായ പി. രാജീവ്, കെ.പി. പ്രീത എന്നിവര്‍ക്ക് കൈമാറി. വാര്‍ഡ് വികസന സമിതി അംഗങ്ങളായ കെ.കെ. വിപിന്‍, പി.കെ. രാഹുല്‍, എ. സജീവ്, എം.പി. വിനോദ് കുമാര്‍, കെ.ആര്. പ്രസാദ്, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി എ. ബിധിന്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.സി ബാലകൃഷ്ണന്, ഹരിതകര്‍മ്മ സേനാംഗങ്ങള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: