റാന്നി: റാന്നിയിലെ പ്രധാന ഇടത്താവളമായ രാമപുരം ക്ഷേത്രത്തിലെ വിശ്രമകേന്ദ്രത്തില്‍ വെള്ളം കിട്ടാതെ തീര്‍ത്ഥാടകര്‍ വലഞ്ഞു.ദിവസേന നൂറ് കണക്കിന് തീര്‍ത്ഥാടകര്‍ തമ്പടിക്കുന്ന ഇടത്തവളത്തിലാണ് ശുചിമുറിയില്‍ വെള്ളം കിട്ടാതെ ഭക്തര്‍ നെട്ടോട്ടം ഓടിയത്.
ശനിയാഴ്ച വൈകിട്ടെത്തിയ തീര്‍ത്ഥാടകര്‍ ശുചിമുറിയില്‍ വെള്ളമില്ലാതെ വലഞ്ഞു. തുടര്‍ന്ന് ഭക്തര്‍ വെള്ളമുള്ള ഇടം തേടി പെരുമ്പുഴ സ്റ്റാന്റിലെ ശുചിമുറിയില്‍ വന്നെങ്കിലും അവിടം പൂട്ടിയിട്ടിരിക്കുകയായിരുന്നു.പ്രാഥമിക കൃത്യം നിര്‍വഹിക്കാന്‍ കഴിയാതെ വിഷമിക്കുന്നത് കണ്ട ഭക്തരെ സ്റ്റാന്റിലെ വ്യാപാരികള്‍ ബസില്‍ കയറ്റി ഇട്ടിയപ്പാറയിലേക്ക് വിട്ടു. വിവരം അറിഞ്ഞ നാട്ടുകാര്‍ എംഎല്‍എയെ വിവരം അറിയിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.
പെരുമ്പുഴയിലെ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിന്റെ സമീപത്തെ ശുചിമുറി കെട്ടിടം പെയിന്റ് ചെയ്ത് മുഖം മിനിക്കിയെങ്കിലും പ്രവര്‍ത്തനരഹിതമാണ്. ഒരാഴ്ച്ച മുന്‍പ് പഞ്ചായത്ത് കുടുബശ്രീ പ്രവര്‍ത്തകരെ നടത്തിപ്പ് ചുമതല ഏല്പിച്ച് വീണ്ടും തുറന്നെങ്കിലും തൊട്ടടുത്ത ദിവസം തന്നെ പൂട്ടി. ശബരിമല,തീര്‍ത്ഥാടന കാലം തുടങ്ങിയെങ്കിലും ശുചിമുറി തുറക്കാത്തത് പരിതാപകരമാണന്നാന്ന് നാട്ടുകാര്‍ പറയുന്നത്.
നിരവധി തീര്‍ത്ഥാടകര്‍ കാല്‍നടയായി എത്തി രാമപുരം ക്ഷേത്രത്തില്‍ തങ്ങുന്നുണ്ട്.എന്നാല്‍ ഇവര്‍ക്കായി പ്രാഥമിക സൗകര്യങ്ങള്‍ പോലും ഒരുക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: