തിരുവനന്തപുരം: തലസ്ഥാനത്ത് ചാലകമ്പോളത്തിന് സമീപം വന്‍ തീപിടിത്തം. പിആര്‍എസ് ആശുപത്രിക്ക് സമീപത്തെ കിള്ളിപാലത്തെ ആക്രിക്കടയ്‌ക്കാണ് തീപടിച്ചത്. രാവിലെ 11.40 തോടെയാണ് തീപിടിച്ചത്. ഫയര്‍ഫോഴ്‌സ് തീ അണയ്‌ക്കാനുള്ള ശ്രമത്തിലാണ്. കിള്ളിപാലത്തു നിന്നും അട്ടക്കുളങ്ങര റോഡില്‍ പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചെറിയ പുകയായി തുടങ്ങിയ ശേഷം പെട്ടെന്ന് വലിയ തീഗോളമായി മാറുകയായിരുന്നുവെന്ന് സമീപവാസികള്‍ വ്യക്തമാക്കുന്നു. ഇതിനോട് ചേര്‍ന്ന് അഞ്ചോളം കടകളും തീപിടിച്ചതിന് തൊട്ടുപുറകില്‍ ഒരു വീടുമുണ്ട്. സമീപത്തെ വീട്ടിലുള്ളവര്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് വീട് വിട്ട് ഒഴിഞ്ഞു. ആക്രക്കടയിലെ ടയര്‍ കത്തിയതാണ് വലിയ തീ പിടുത്തമായി രൂപപ്പെട്ടത്. മൂന്ന് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമത്തിലാണ്. കൂടുതല്‍ ഫയര്‍ ഫോഴ്‌സുകള്‍ സ്ഥാലത്തേക്ക് തിരിച്ചിട്ടുണ്ട്. രണ്ട് വശങ്ങളില്‍ നിന്ന് വെള്ളം ചീറ്റി തീയണക്കാനാണ് ശ്രമിക്കുന്നത്.
















