കൊല്ലം: ഗ്രൂപ്പ് നേതാക്കള്‍ പട്ടികയുമായി എത്തിയതോടെ ഡിസിസി പുന:സംഘടന പ്രതിസന്ധിയില്‍. ഗ്രൂപ്പ് ആധിപത്യത്തില്‍ ഒറ്റയ്ക്കായി പ്രസിഡന്റ്.
കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ നോമിനിയായി എത്തിയ കൊല്ലം ഡിസിസി പ്രസിഡന്റ് ഗ്രൂപ്പുകളുടെ വടംവലിയില്‍ പെട്ടിരിക്കുകയാണ്. ഡിസിസി, ബ്ലോക്ക് തല പുന:സംഘടനയില്‍ എ, ഐ ഗ്രൂപ്പ് നേതാക്കള്‍ക്ക് പുറമേ മുതിര്‍ന്ന നേതാക്കളും അവരവരുടെ ലിസ്റ്റുമായി സമ്മര്‍ദതന്ത്രമായി എത്തിയതാണ് ഡിസിസി പ്രസിഡന്റിന് തലവേദനയായത്. ഡിസിസി ഭാരവാഹികളായി ഇരുന്നവര്‍ എല്ലാം തന്നെ അവരവരുടെ ബയോഡേറ്റ ഡിസിസി പ്രസിഡന്റിനും കെപിസിസി നേതൃത്വത്തിനും എത്തിച്ചു കഴിഞ്ഞു. സ്ഥാനമൊഴിയാന്‍ സാധ്യതയുള്ള ബ്ലോക്ക് പ്രസിഡന്റുമാര്‍ ഡിസിസി ഭാരവാഹിത്വം ലക്ഷ്യമിട്ട് നീക്കം ആരംഭിച്ചു.
എല്ലാം കെപിസിസി തീരുമാനിക്കുമെന്ന നിലപാടിലാണ് ഡിസിസി പ്രസിഡന്റ്. പുന:സംഘടന സുതാര്യമാക്കാന്‍ മുതിര്‍ന്ന നേതാക്കളെ വച്ച് രൂപീകരിക്കാന്‍ ശ്രമിച്ച സ്ക്രീനിംഗ് കമ്മിറ്റി ഗ്രൂപ്പ് നേതാക്കളുടെ എതിര്‍പ്പ് മൂലം നടന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: