കുമരകം: കുമരകത്ത് മിന്നല്‍ മുരളിയുടെ പേരില്‍ വീടിനു നേര ആക്രമണം നടത്തി. കുമരകം ചെപ്പന്നൂക്കരി ചെമ്പിത്തറ ഷാജിയുടെ വീടാണ് സാമൂഹികവിരുദ്ധര്‍ തകര്‍ത്തത്. വീടിന്റെ ജനല്‍ ചില്ലുകളും വാതിലും അടിച്ചു തകര്‍ക്കുകയും വീടിന്റെ മുന്നിലെ ചുവരില്‍ മിന്നല്‍ മുരളി എന്ന് എഴുതി വെയ്ക്കുകയും ചെയ്തു.
വീടിന്റെ വാതുക്കല് മലമൂത്രവിസര്‍ജനം നടത്തുകയും ശൗചാലയം തല്ലി തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. സന്ധ്യ മയങ്ങുന്നതോടെ ഈ ഭാഗത്ത് സാമൂഹിക വിരുദ്ധരുടെ വിളയാട്ടമാണെന്ന് സമീപ വാസികള്‍ പറയുന്നു. മുംബൈ സ്വദേശി ഇവിടെയുള്ള സ്ഥലങ്ങള്‍ റിസോര്‍ട്ടിനായി വാങ്ങിയതോടെ ഉണ്ടായിരുന്ന വീടുകള്‍ പൊളിച്ചു നീക്കി. ഇതോടെ പ്രദേശം വിജനമായി മാറുകയും സുരക്ഷിതമല്ലാതായി തീരുകയും ചെയ്തു.
രണ്ടാഴ്ച മുമ്പ് ഇവിടെ മദ്യപിക്കാനെത്തിയ യുവാക്കളെ വീട്ടുടമ പറഞ്ഞയച്ചു. കഴിഞ്ഞ രാത്രി കുമരകം പോലീസ് നടത്തിയ പരിശോധനയില്‍ മദ്യപാനികളെ കണ്ടെത്തി ഇവിടെ നിന്നും ഓടിക്കുകയും ചെയ്തതിന്റെ പ്രതികാരമാണ് വീടാക്രമണത്തിന്റെ പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. സംഭവസ്ഥലത്ത് ഇവരുടെ ബൈക്കുകള്‍ ഉണ്ടായിരുന്നെന്നും അവയുടെ നമ്പര്‍ പ്രകാരം പ്രതികളെ കണ്ടെത്താനാകുമെന്നും കുമരകം എസ്ഐ എസ്.സുരേഷ് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: