ലാഹോര്‍: പാകിസ്ഥാനെ പരിഹസിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ മുന്‍ ഭാര്യ റെഹം ഖാന്. ഭീരുക്കളുടെയും തെമ്മാടികളുടെയും അത്യാഗ്രഹികളുടെയും നാടാണ് പാകിസ്ഥാന്. താന്‍ സഞ്ചരിച്ച വാഹനത്തിന് നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തു. ഇാതാണോ ഇമ്രാന് ഖാന്റെ പുതിയ പാകിസ്ഥാനെന്നും റെഹം ചോദിച്ചു.
വിവാഹ സല്‍ക്കാര പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെ റെഹത്തിന്റെ കാറിന് നേര്‍ക്ക് ആക്രമണമുണ്ടായി. ഇതാണ് ഇത്തരത്തിലുള്ള പരാമര്‍ശത്തിലേക്ക് നയിച്ചത്. തന്നെയും പേഴ്സണല്‍ സെക്രട്ടറിയേയും ഡ്രൈവറേയും ആയുധ ധാരികള്‍ നടയുരോഡില് തോക്കിന് മുനയില്‍ നിര്‍ത്തിയെന്നും റെഹം വെളിപ്പെടുത്തി.
ഗൂഢനീക്കങ്ങളേക്കാള് നേരിട്ടുള്ള പോരാട്ടങ്ങളെ താന്‍ ഇഷ്ടപ്പെടുന്നു. മരണത്തെയോ പരിക്കിനെയോ താന്‍ ഭയപ്പെടുന്നില്ലെന്നും റെഹം ട്വിറ്ററില്‍ കുറിച്ചു. ഭീരുക്കളുടെയും തെമ്മാടികളുടെയും അത്യാഗ്രഹികളുടെയും നാട്ടിലേക്ക് സ്വാഗതമെന്നും ട്വീറ്റില്‍ അവര്‍ കുറിച്ചു.
ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകയായ റെഹം 2015 ലാണ് ഇമ്രാന് ഖാനെ വിവാഹം കഴിച്ചത്. ആ വര്‍ഷം തന്നെ അവര്‍ തമ്മില്‍ വേര്‍പിരിയുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: