നാരങ്ങാമാലയും നാരങ്ങാ വിളക്കും ദേവീ ക്ഷേത്രങ്ങളില്‍ പ്രധാനവഴിപാടുകളിലൊന്നാണ്. പ്രത്യേകിച്ചും ദുര്‍ഗാദേവീ പ്രീതിക്കാണ് ഭക്തര്‍ നാരങ്ങാമാലയും വിളക്കും വഴിപാടു നടത്താറുള്ളത്.
എല്ലാ ആസുരഗുണങ്ങളെയും അകറ്റുന്ന ദിവ്യ ചൈതന്യമാണ് ദുര്‍ഗാദേവി. അസൂയ, സ്വാര്‍ത്ഥത, വെറുപ്പ്, അനീതി, അഹങ്കാരം തുടങ്ങിയ അധമ ചിന്തകളകറ്റി ദേവി, മനുഷ്യര്‍ക്ക് നന്മയുടെ സംരക്ഷിത കവചമൊരുക്കുന്നു. തിന്മയകറ്റി, നന്മ കൈവരാനുള്ള പ്രാര്‍ത്ഥനകളെ പ്രതീകവത്ക്കരിക്കുന്നതാണ് ദുര്‍ഗാദേവിക്ക് കൊളുത്തി വയ്ക്കുന്ന നാരങ്ങാ വിളക്കുകള്‍. നമ്മുടെ ശുദ്ധബോധത്തിന്റെ സൂചകമാണ് ചെറുനാരകത്തിന്റെ ഉള്ളിലെ വെളുത്ത അല്ലികളുള്ള ഭാഗം. അതിന്റെ പച്ച നിറത്തിലുള്ള പുറംതോല് മനസ്സിനെ മഥിക്കുന്ന മായാസങ്കല്പങ്ങളും. നാരങ്ങാ വിളക്ക് കത്തിക്കുമ്പോഴുള്ള നേര്‍ത്ത ഗന്ധം മനസ്സിനെ ശാന്തമാക്കുന്നു. മനസ്സിലെ മായകളകറ്റുന്നു.
ദേവിക്ക് നാരങ്ങാമാല ചാര്‍ത്തുമ്പോള്‍ ദുഷ്ടശക്തികള്‍ ആ പരിസരത്തെങ്ങും പ്രവേശിക്കില്ലെന്നാണ് വിശ്വാസം. വാഹനപൂജയുടെ ഭാഗമായി ചിലയിടങ്ങളില്‍ നാരങ്ങയ്ക്കു മീതെ വാഹനമുരുട്ടി കയറ്റുതും ഈ ദുഷ്ടനിഗ്രഹ പ്രതീകമായാണ്. ഈ വിശ്വാസങ്ങളില്‍ പ്രാദേശിക ഭേദങ്ങളുണ്ടാവാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: