കറാച്ചി: ഇന്ത്യയെ പൊതുവേദിയില്‍ പ്രകീര്‍ത്തിച്ച് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ഇന്ത്യന്‍ ഐടി വ്യവസായം ചുരുക്കം വര്ഷങ്ങള്കൊണ്ടുതന്നെ വന്‍ രീതിയില്‍ വളര്‍ന്നു. ഇന്ത്യന്‍ വ്യവസായ നയങ്ങള്‍ നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നതായും ഇമ്രാന് ഖാന് അടിവരയിട്ടു.
ദിവസങ്ങള്‍ക്ക് മുമ്പ് ലാഹോറില്‍ നടന്ന പരിപാടിയിലായിരുന്നു ഇമ്രാന് ഖാന്റെ അഭിപ്രായ പ്രകടനം. പാകിസ്ഥാന് സമ്പത്ത് വ്യവസ്ഥ പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴാണ് ചിരവൈരികളുടെ നേട്ടം ചൂണ്ടിക്കാട്ടിയുള്ള ഇമ്രാന്റെ അഭിപ്രായപ്രകടനം എന്നതാണ് ശ്രദ്ധേയം.
നിലവിലെ പ്രതിസന്ധിയില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ ടെക് മേഖലയ്ക്ക് സാധിക്കുമെന്ന് ഇമ്രാന് ഖാന് പ്രത്യാശ പ്രകടിപ്പിച്ചു. രാജ്യത്തെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാനും ടെക് മേഖലയിലെ നവീകരണങ്ങള്‍ സഹായിക്കുമെന്നും ഇമ്രാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: