പെരിങ്ങര: കാലം തെറ്റിയ മഴയും വെള്ളപ്പൊക്കവും പോയ വര്‍ഷം കര്‍ഷകരെ കണ്ണീലാഴ്ത്തിയെങ്കില് പുതുവര്‍ഷത്തെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. മൂന്ന് താമസം താമസിച്ചാണ് വിതച്ചതെങ്കിലും പുഞ്ചപ്പാടങ്ങള്‍ തളിരിടാന്‍ തുടങ്ങി.
അപ്പര്‍കുട്ടനാട്ടിലെ പ്രധാന പാടശേഖരമായ വേങ്ങല്‍ പാടശേഖരത്തില്‍ കൃഷി ഇറക്കിയ വിത്തുകള്‍ കിളിര്‍ത്തു തുടങ്ങി.ഡിസംബര്‍ 15ന് വിതച്ച വിത്തുകളാണ് കിളിര്‍ത്ത് തുടങ്ങിയത് .വേങ്ങല്‍ പാടശേഖരത്തിലെ 175 ഹെക്ടര്‍ പാടശേഖരത്തില്‍ ഉറവ വറ്റിക്കുന്ന ജോലികള്‍ ഇപ്പോഴും നടക്കുന്നുണ്ട്.വരുന്ന ദിവസങ്ങളിലായി വളം വിതറുന്ന ജോലികള്‍ ആരംഭിക്കും.പോയവര്‍ഷം മഴയും വെള്ളക്കെട്ടും കാരണം രണ്ട് തവണ മട പൊട്ടിവീണു.മൂന്ന് പ്രാവശ്യമാണ് പാടശേഖരത്തിലെ വെള്ളം പമ്പ് ചെയ്യാതെയിരുന്നത് മൂലം കൃഷി ഇറക്കാന്‍ കഴിയാതെ വന്നത്.പാടശേഖരങ്ങള്‍ക്ക് സമീപത്തെ ബണ്ട് ബലപ്പെടുത്തുകയും മട വീണത് അടയ്ക്കുകയും ചെയ്യുന്ന ജോലികള്‍ പൂര്‍ത്തിയായിട്ടില്ല.മുന്‍ വര്‍ഷങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ പാടശേഖരങ്ങളുടെ സമീപത്തെ ബണ്ടുകളും ,മടകളും നശിച്ച് പോയിരുന്നു.പാടശേഖരങ്ങളില്‍ കര്‍ഷകര്‍ സ്വന്തമായി ചെയ്യുന്നതിനാല്‍ കൂടുതല്‍ സമയം വേണ്ടിവരുന്നു.
അതേ സമയം കൃഷി വൈകി ഇറക്കിയതിനാല്‍ കര്‍ഷകരുടെ ആശങ്ക ഒഴിഞ്ഞിട്ടില്ല .കാലാവസ്ഥ പ്രതികൂലമായതിനാല്‍ 40 ദിവസം വൈകിയാണ് കൃഷി ഇറക്കിയതെന്ന് കര്‍ഷകര്‍ പറഞ്ഞു .ഇപ്പോള്‍ പാടത്ത് കൃഷി ചെയാന്‍ തൊഴിലാളികളെ കിട്ടാത്താതാണ് മറ്റൊരു പ്രധാന പ്രശ്നം.ഇത്തവണ കൃഷി താളം തെറ്റിയതോടെ സ്ഥിരമായി പാടത്ത് പണിക്ക് വന്നിരുന്നവര്‍ മറ്റ് തൊഴിലുകള്‍ തേടി പോയി.അപ്പര്‍കുട്ടനാട്ടിലെ പ്രധാന തോടുകളില്‍ പോളയും മാലിന്യങ്ങളും വര്‍ദ്ധിച്ചതോടെ നീരൊഴുക്കും തടസ്സപ്പെട്ടു. തോട്ടില്‍ പായലും പോളയും വര്‍ദ്ധിച്ചതോടെ പാടശേഖരങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്യാന്‍ കഴിയുന്നില്ല.
പെരിങ്ങര പഞ്ചായത്തിലെ വേങ്ങല്‍ – പന്നിക്കുഴി റോഡിലെ ഉറവാരത്തില്പ്പടി പാലത്തിന് സമീപത്തും വേങ്ങല്‍ – വേളൂര്‍ മുണ്ടകം തോടിലും നീരൊഴിക്ക് തടസ്സപ്പെട്ടിട്ടുണ്ട് .ഇവിടെ നിന്നാണ് മിക്ക പാടശേഖരങ്ങളും വെള്ളം പമ്പ് ചെയ്യുന്നത് .മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടിന് മുന്നോടിയായി പ്രദേശവാസികളില്‍ ജെസിബി ഉപയോഗിച്ച് തോട് വൃത്തിയാക്കാന്‍ ശ്രമിച്ചെങ്കിലും പലയിടങ്ങളിലും സാധിച്ചിട്ടില്ല. മണിമലയാറിന്റ കൈവഴിയായി കടന്നു വരുന്ന തോട് മാര്‍ക്കറ്റ് കനാലില്‍ എത്തിച്ചേര്‍ന്ന് ഉറവാരത്തില്‍ പടിയില്‍ എത്തുന്നു .ഇവിടെ വെച്ച് തോടുകള്‍ തമ്മില്‍ ചേര്‍ന്ന് രണ്ടായി പിരിഞ്ഞ് വേങ്ങല്‍ വേളൂര്‍ മുണ്ടകം തോട്ടിലേക്കും ഇടിഞ്ഞില്ലം തോട്ടിലേക്കും പോകുന്നത് .നീരൊഴുക്ക് കുറഞ്ഞത് കൃഷി ബാധിക്കുമോന്നുള്ള ആശങ്ക കര്‍ഷകര്‍ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: