തിരുവല്ല: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ച പത്തനംതിട്ടയ്‌ക്ക് ഇപ്പോള്‍ പൊള്ളുന്നു.മുന്‍ വര്‍ഷത്തിനെക്കാളും 169 ശതമാനം മഴയാണ് ജില്ലയ്‌ക്ക് ലഭിച്ചത്. ജില്ല മൂന്ന് തവണ അതിതീവ്ര മഴയ്‌ക്കും വെള്ളപ്പൊക്കത്തിനും സാക്ഷ്യം വഹിച്ചു.2018-ലെ പ്രളയത്തിന് സമാനമായ അവസ്ഥയായിരുന്നു,എന്നാല്‍ പെയ്തിറങ്ങിയ വെള്ളം ഇപ്പോള്‍ എവിടെ പോയെന്ന ചോദ്യമാണ് ഉയരുന്നത്.
കനത്ത ചൂടില്‍ ജലാശയങ്ങള്‍ വറ്റി വരണ്ടു തുടങ്ങി.കിണറുകളിലും ജലനിരപ്പ് താഴ്ന്നു.ജില്ലയില്‍ പകല്‍ കനത്ത ചൂടും രാത്രി തണപ്പുമാണ്.പകല്‍ചൂടാണ് അസഹനീയം. 33 മുതല്‍ 35 ഡിഗ്രി വരെയാണ് ചൂട്. കനത്ത ചൂടില്‍ ജലാശയങ്ങളില്‍ ജലനിരപ്പ് താഴ്ന്ന് തുടങ്ങി. പുഴയും തോടും
നീര്‍ച്ചാലുകളും വരണ്ടു.മണിമലയാര്‍ അടക്കമുള്ള നദികളില്‍ ജലനിരപ്പ് വളരെയധികം താഴ്ന്നു.ഒരുമാസം മുമ്പ് കരകവിഞ്ഞ നദികളാണ് ഇപ്പോള്‍ മെലിഞ്ഞത്.അതിതീവ്രമഴയെ തുടര്‍ന്ന് മണിമലയാറും പമ്പയും സംഹാര താണ്ഡവം ആടുകയായിരുന്നു. ഇരുനദികളുടെയം തീരത്തെ ആയിരങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയത്.എന്നാല്‍ ഇപ്പോള്‍ നദികളിലെ മണല്‍പരപ്പുകള്‍ തെളിഞ്ഞു തുടങ്ങി. ഇപ്പോഴത്തെ ഇത്രയും ചൂടാണെങ്കില്‍ ജനുവരി,ഫെബ്രുവരി, മാര്‍ച്ച് മാസം എത്തുമ്പോള്‍ ചൂടിന്റെ കാഠിന്യം അസഹനീയമായിരിക്കും.മലയോര പ്രദേശങ്ങളില്‍ ഇപ്പോള്‍ തന്നെ കുടിവെള്ള ക്ഷാമം അനുഭവപ്പെട്ട് തുടങ്ങി.
വരണ്ട കിഴക്കന്‍ കാറ്റും തെളിഞ്ഞ ആകാശവുമാണ് ചൂട് കൂടാന്‍ കാരണം. തമിഴ് നാട്ടില്‍ നിന്നാണ് വരണ്ട കിഴക്കന്‍ കാറ്റ് വീശുന്നത്. ചൂട് കൂടുമ്പോള്‍ വേനല്‍ക്കാല രോഗങ്ങള്‍ക്കും പകര്‍ച്ചാപ്പനിക്കും സാധ്യത കൂടുകയാണ്.അതേ സമയം വരള്‍ച്ചാ മുന്നൊരുക്കങ്ങള്‍ തുടങ്ങുന്നതിനെക്കുറിച്ച് സര്‍ക്കാരോ തദ്ദേശ സ്ഥാപനങ്ങളോ ചിന്തിക്കുക പോലും ചെയ്തിട്ടില്ല. ജലഅതോറിട്ടി വന്‍ പ്രതിസന്ധിയെ ആണ് അഭിമുഖീകരിക്കുന്നത്. കോടികളാണ് ജലഅതോറിട്ടിക്ക് പിരിച്ച് കിട്ടാനുള്ളത്. കൂടാതെ കരാറുകാര്‍ക്കും കോടികള്‍ കൊടുക്കണം. ഇതു കാരണം ജലഅതോറിട്ടിയുടെ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ ആരും തയ്യാറാകുന്നില്ല. പ്രധാനപൈപ്പ് ലൈന്‍ പൊട്ടിയാല്‍ നൂറുകണക്കിന് വീടുകളില്‍ കുടിവെള്ളം മുടങ്ങുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: