തിരുവനന്തപുരം : തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്യുകയും അതുമൂലം ഉച്ച ഭക്ഷണം ഒഴിവാക്കുകയും ചെയ്തിരുന്ന സിദ്ദിഖ് കാപ്പന്‍ ദക്ഷിണാഫ്രിക്ക യാത്ര നടത്തിയിരുന്നു. കാപ്പനെതിരെ വാര്‍ത്തകള്‍ വന്നതോടെ ഇതിനെതിരെ ഭാര്യ റെയ്ഹാനയുടെ എഫ്ബിയില്‍ നല്‍കിയ പോസ്റ്റിലാണ് ഇക്കാര്യം പുറത്തുവന്നത്. ഹത്രാസ് കലാപവുമായി ബന്ധപ്പെട്ട് യുപി പോലീസിന്റെ കഴിയുന്ന കാപ്പനെതിരായ കുറ്റപത്രത്തിലുള്ള വിവരങ്ങള്‍ പുറത്തുവരികയും ഇത് വാര്‍ത്തയാവുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് റെയ്ഹാന എഫ്ബി പോസ്റ്റിലൂടെ പുതിയ പ്രതികരണവുമായി എത്തിയിരിക്കുന്നത്.
സിദ്ദിഖ് കാപ്പന്‍ വിക്കിപീഡിയ മലയാളത്തിന്റെ പ്രതിനിധിയാണെന്നും അതുമായി ബന്ധപ്പെട്ടാണ് ദക്ഷിണാഫ്രിക്കയില്‍ പോയതെന്നുമാണ് ഇതില്‍ പ്രതിപാദിക്കുന്നത്. ഇക്കാര്യം ദല്‍ഹിയിലെ മാധ്യമ സുഹൃത്തുക്കളോടും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ആര്‍ക്കും എഡിറ്റ് ചെയത് മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുന്ന വിക്കിപീഡിയ മലയാളത്തില്‍ കാപ്പന്‍ എന്തു തസ്തികയാണ് വഹിച്ചതെന്നോ പ്രതിഫലം എത്രയായിരുന്നെന്നോ, യാത്രാ ചെലവ് ആരാണ് വഹിച്ചതെന്നോ വ്യക്തമാക്കിയിട്ടില്ല.
ഭാര്യയുടെ വെളിപ്പെടുത്തലിലൂടെ കാപ്പന്‍ വിദേശയാത്രകള്‍ നടത്തിയിരുന്നു എന്ന കണ്ടെത്തല്‍ ശരിവെയ്‌ക്കുകയാണ്. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും കൃത്യമായി ശമ്പളം ലഭിക്കാതെ പണമില്ലാത്തതിനാല്‍ ഉച്ചഭക്ഷണം കാപ്പന്‍ ഉപേക്ഷിച്ചിരുന്നുവെന്നും റെയ്ഹാന പറയുന്നുണ്ട്. ഇത്തരത്തില്‍ തേജസിലും അഴിമുഖത്തിലും നിന്നുള്ള കാപ്പന്റെ തുച്ഛമായ വരുമാനത്തിനു പുറമേ വിദേശ യാത്രയ്‌ക്കൊക്കെ ഇയാള്‍ എങ്ങനെ പണം കണ്ടെത്തിയെന്നതും അന്വേഷണം നടത്തേണ്ടതാണ്.
ദക്ഷിണാഫ്രിക്കന്‍ യാതയ്‌ക്കു ന്യായീകരണം നല്‍കിയ സ്ഥിതിക്ക് കാപ്പന്‍ നടത്തിയ വിദേശ യാത്രകളുടെയെല്ലാം വിവരങ്ങള്‍ ഭാര്യ തന്നെ വെളിപ്പെടുത്തുമെന്നതാകും നല്ലത്. മുസ്ലിം തീവ്രവാദികള്‍ വിക്കിപീഡിയയില്‍ കാര്യമായ ഇടപെടലുകള്‍ നടത്തുന്നുവെന്ന ആരോപണം ഏറെ നാളായി നിലനില്‍ക്കുന്നുണ്ട്. വാരിയന്‍ കുന്നനെ മലബാര്‍ രാജാവായി വിക്കിപീഡിയയില്‍ പുതു ചരിത്രവും എഴുതിയിരുന്നു. കൂടാതെ സംഘപരിവാറിനേയും ജന്മഭൂമിയെയും കുറിച്ചുള്ള വിക്കിപീഡിയ പേജുകളില്‍ പല വ്യാജ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. അതിനിടിലാണ് കാപ്പന്റെ വിക്കിപീഡിയ ബന്ധം വെളിപ്പെടുത്തിയിരിക്കുന്നത്.
ഒളിവിലായിരുന്ന സിമി ഭീകരന്‍ ഡാനിഷുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു. തുടങ്ങി നിരവധി ആരോപണങ്ങളാണ് യുപി പോലീസിന്റെ കുറ്റപത്രത്തില്‍ കാപ്പനെതിരെ ചുമത്തിയിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിനു വേണ്ടി വിദേശത്തു നിന്ന് ഫണ്ട് എത്തിച്ചിരുന്ന റൗഫ് ഷെറീഫില്‍ നിന്നു പണം സ്വീകരിച്ച് ക്യാംപസ് ഫ്രണ്ടുകാര്‍ക്കൊപ്പം കാപ്പന്‍ ഹത്രാസിലേക്കു പോയതിന്റെ ഉദ്ദേശ്യം എന്തായിരുന്നു?. 2020 സെപ്റ്റംബറില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ തീവ്രവാദ പരിശീലന ശില്‍പശാലയില്‍ കാപ്പന്‍ പങ്കെടുത്തത് പഠിക്കാനായിരുന്നോ അതോ പഠിപ്പിക്കാനായിരുന്നോ?.
ദല്‍ഹി കലാപ കേസ് പ്രതികളുമായി കലാപ വേളയില്‍ നിരന്തരം ബന്ധപ്പെട്ട കാപ്പനു കലാപത്തില്‍ പങ്കൊന്നുമില്ലെന്നു കരുതണമോ? സിദ്ദിഖ് കാപ്പനൊപ്പം എന്‍സിഎച്ച്ആര്‍ഒ ഓഫിസിലെ അന്തേവാസികളായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ഹിറ്റ് സ്‌ക്വാഡ് പരിശീലകരായിരുന്ന അന്‍ഷാദ് ബദറുദ്ദീനും ഫിറോസ് ഖാനും കാപ്പനും ദല്‍ഹി കലാപ വേളയില്‍ എന്തൊക്കെ ചെയ്തുകൂട്ടി?. ദല്‍ഹി കലാപത്തിന്റെ സാമ്പത്തിക സ്രോതസുകളെ കുറിച്ചു ഇഡി അന്വേഷണമാരംഭിച്ചതിനാല്‍ സൂക്ഷിക്കണമെന്നു പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ കാപ്പനു വാട്‌സാപ് സന്ദേശമയച്ചതിന് പിന്നില്‍ എന്താണ്? എന്നീ ആരോണപങ്ങള്‍ക്കൊന്നും കാപ്പന്‍ നിഷ്‌കളങ്കനായ മാധ്യമ പ്രവര്‍ത്തകനാണെന്ന പ്രസംഗിച്ച് നടക്കുന്നവര്‍ മറുപടി നല്‍കുന്നില്ല. മറിച്ച് ഈ ആരോപണങ്ങളെല്ലാം വ്യാജമാണെന്ന് പറഞ്ഞ് സമൂഹ മാധ്യമങ്ങളില്‍ വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: