ന്യൂദല്‍ഹി: ഡിസംബറിലെ ചരക്ക് സേവന നികുതി വരുമാനം 1,29,780 കോടി രൂപ. ഇതില്‍ കേന്ദ്ര ജിഎസ്ടി 22,578 കോടിയും സംസ്ഥാന ജിഎസ്ടി 28,658 കോടിയും അന്താരാഷ്‌ട്ര ജിഎസ്ടി 69,155 കോടിയുമാണ്.കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ലഭിച്ചതിനേക്കാള്‍ 13 ശതമാനം കൂടുതലാണ് ഈ ഡിസംബറിലെ വരുമാനം.
2020 ഡിസംബറില്‍ കേരളത്തിന്റെ ജിഎസ്ടി വരുമാനം 1776 കോടിയായിരുന്നു. ഈ ഡിസംബറില്‍ അത് 1895 കോടിയായി, ഏഴു ശതമാനം വര്‍ധന. കൊറോണക്കിടയിലും വാങ്ങല്‍ ശേഷി ഉള്‍പ്പെടെയുള്ളവ കുറയുന്നില്ലെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് സാമ്പത്തിക വിദഗ്‌ദ്ധര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: