ന്യൂദല്‍ഹി: പുതുവത്സരം പിറന്നതിന്റെ ഭാഗമായി തിരുപ്പതിയിലെയും ശ്രീശൈലത്തിലെയും ക്ഷേത്രങ്ങളിലെ പുരോഹിതര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തി. ക്ഷേത്രങ്ങളില്‍ നിന്നുള്ള പ്രസാദം അവര്‍ പ്രധാനമന്ത്രിക്ക് കൈമാറി.
പുരോഹിതരുടെ വേദമന്ത്രോച്ചാരണങ്ങള്ക്കിടയിലായിരുന്നു കൂടിക്കാഴ്ച. 2019 ജൂണില്‍ മോദി തിരുപ്പതി ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. അന്ന് തിരുപ്പതി എക്സിക്യൂട്ടീവ് ഓഫീസര്‍ അനില്‍ കുമാര്‍ സിംഗാളും തിരുമല ജെഇഒ കെഎസ് ശ്രീനിവാസ രാജുവും പ്രധാനമന്ത്രിയെ അനുഗമിച്ചിരുന്നു.
2022 എല്ലാവരുടെയും ജീവിതത്തില്‍ സന്തോഷവും ആരോഗ്യവും കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി മോദി ട്വിറ്ററില്‍ ആശംസിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: