ന്യൂദല്‍ഹി : രാജ്യത്തെ തുണിത്തരങ്ങളുടേയും ചെരുപ്പിന്റേയും വിലയിപ്പോള്‍ വര്‍ധിപ്പിക്കേണ്ടതില്ലെന്ന് ജിഎസ്ടി കൗണ്‍സില്‍. വിലവര്‍ധിപ്പിക്കാനുള്ള തീരുമാനം മാറ്റിവെയ്ക്കും. കേന്ദ്ര ബജറ്റിന് മുന്നോടിയായി ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ഇതുസംബന്ധിച്ചുള്ള തീരുമാനമായത്. ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയിലാണ് യോഗംചേര്‍ന്നത്.
വസ്ത്രങ്ങളുടെ ജിഎസ്ടി അഞ്ചുശതമാനത്തില്‍തന്നെ തുടരാന്‍ ജിഎസ്ടി കൗണ്‍സില്‍ ഏകകണ്ഠമായാണ് തീരുമാനം കൈക്കൊള്ളുകയായിരുന്നു. ചെരുപ്പുകള്‍ക്കും വസ്ത്രങ്ങള്‍ക്കും വര്‍ദ്ധിപ്പിച്ച 12 ശതമാനം നികുതി നാളെ മുതല്‍ നിലവില്‍ വരാനിരിക്കെയാണ് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റെ തീരുമാനം.
കോവിഡിന്റെ പശ്ചാത്തലത്തില്‍ നികുതി വര്‍ധിപ്പിക്കേണ്ടതില്ലെന്ന് വ്യാപാരികളും ദല്‍ഹി, ഗുജറാത്ത്, രാജസ്ഥാന്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളും ആവശ്യം ഉന്നയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇത് അംഗീകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: