പുത്തൂര്‍: മഹാമാരി കാലഘട്ടത്തില്‍ എല്ലാ പ്രതിസന്ധികളെയും അതിജീവിത്ത് മണ്ണു പൊന്നാക്കി വിളയിച്ചെടുക്കുന്ന വിഭങ്ങള്‍ മോഷണം പോകുന്നതില്‍ കടുത്ത ദുഃഖത്തിലാണ് പുത്തൂര്‍ പവിത്രേശ്വരം മാറനാട് പ്രദേശത്തെ കര്‍ഷകര്‍.
ലോണ്‍ എടുത്തും സ്വര്‍ണം പണയപ്പെടുത്തി വായ്പ എടുത്തുമാണ് പല കര്‍ഷകരും കൃഷി ഇറക്കിയത്. അധ്വാനത്തിന്റെ ഫലം മോഷ്ടാക്കള്‍ കൊണ്ടുപോകുമ്പോള്‍ കണ്ണീരണിയുകയാണ് കര്‍ഷകര്‍. വാഴക്കുലയും കാര്‍ഷിക വിഭവങ്ങളും റബര്‍ ഷീറ്റുമാണ് മോഷ്ടിപ്പെടുന്നതില് ഏറെയും.
എഴുകോണ്‍ പോലീസില്‍ നിരവധി തവണ പരാതി നല്‍കിയിട്ടും പ്രാഥമിക അന്വേഷണം പോലും നടത്താന്‍ തയ്യാറായിട്ടില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. കൃഷി ഓഫീസറെയും കര്‍ഷകര്‍ വിവരം അറിയിച്ചിരുന്നു. ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തു നിന്ന് സഹായം ലഭിക്കാതായതോടെ കര്‍ഷകര്‍ എന്തു ചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനോ, പോലീസ് പട്രോളിങ് നടത്താനോ പോലീസ് തയ്യാറാകുന്നില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. പകരം, സംശയമുള്ളവരുടെ പേരു പറയാന്‍ കര്‍ഷകരോട് പോലീസ് ആവശ്യപ്പെടുകയാണ്. മോഷണം വര്‍ധിക്കുമ്പോഴും പോലീസ് സ്വീകരിക്കുന്ന സമീപനത്തില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: