ലഖ്നൗ : മുതിര്‍ന്ന സമാജ്വാദി പാര്‍ട്ടി നേതാവും മുന്‍ ഉത്തര്‍പ്രദേശ് മന്ത്രിയുമായ ശതരുദ്ര പ്രകാശ് ബിജെപിയില്‍. സംസ്ഥാനത്തെ പാര്‍ട്ടി ആസ്ഥാനത്തെത്തിയാണ് ശതരുദ്ര പ്രകാശ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി നേതാവ് സ്വതന്ത്ര ദേവ് സിങ്ങിന്റെ സാന്നിദ്ധ്യത്തിലാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്.
ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി പഠനത്തിനിടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 1974ല്‍ ആദ്യമായി എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ജനത പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി അദ്ദേഹം വീണ്ടും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
1985ലും 89ലും ശതരുദ്ര പ്രകാശ് സാമാജികനായി. മുലായം സിങ് യാദവ് മന്ത്രിസഭയില്‍ ക്യാബിനറ്റ് മന്ത്രിയായിരുന്നു. കാശി വിശ്വനാഥ് ഇടനാഴി പൂര്‍ത്തീകരിച്ചതില്‍ ശതരുദ്ര പ്രകാശ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചു. വിശ്വനാഥ് ധാം ക്ഷേത്ര സമുച്ചയം നവീകരിക്കാനായതില്‍ പ്രധാനമന്ത്രിയേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെയും അഭിനന്ദനം അറിയിക്കുന്നതായും ശതരുദ്ര പ്രകാശ് അറിയിച്ചു. യുപി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേയാണ് ശതരുദ്ര പ്രകാശ് പാര്‍ട്ടി വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: