ന്യുയോര്‍ക്ക്: ന്യുയോര്‍ക്ക് സംസ്ഥാനത്ത് ബുധനാഴ്ച 67,090 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ഗവര്‍ണര്‍ കാത്തി ഹോച്ചില്‍ അറിയിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 64.5% വര്‍ധനവാണ് ഉണ്ടായത്.
ബുധനാഴ്ച 362594 പേര്‍ക്കാണ് കോവിഡ് ടെസ്റ്റ് നടത്തിയത്. കോവിഡിനെ തുടര്‍ന്ന് ന്യുയോര്‍ക്കില്‍ 97 പുതിയ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും ഗവര്‍ണര്‍ പറഞ്ഞു. കഴിഞ്ഞ കുറേ മാസങ്ങള്‍ക്കുശേഷമാണ് ഒരു ദിവസത്തെ മരണസംഖ്യ 100നോടടുത്തത്.
ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. ബുധനാഴ്ച 6767 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 960 രോഗികള്‍ ഐസിയുവിലാണ്. സംസ്ഥാനത്തെ ആശുപത്രികളില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ പന്ത്രണ്ടോളം ആശുപത്രികളില്‍ ശസ്ത്രക്രിയ തല്ക്കാലം നിറുത്തിവച്ചു.
ജനുവരി മാസം ഇതിലും കൂടുതല്‍ രോഗികള്‍ ഉണ്ടാകുമെന്നാണ് ഗവര്‍ണര്‍ കാത്തി ഹോച്ചില്‍ അഭിപ്രായപ്പെട്ടത്. ബുധനാഴ്ച കോവിഡ് ടെസ്റ്റ് നടത്തിയതില്‍ 20 ശതമാനവും പോസിറ്റീവായിരുന്നു.കോവിഡ് വാക്സിനേഷന് 75 ശതമാനം ഫലപ്രദമാണെന്നാണ് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടത്.
അമേരിക്കയില്‍ ബുധനാഴ്ച മാത്രം 240400 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ ആഴ്ചയേക്കാള്‍ 60% വര്‍ധനവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: