ബോക്സ് ഓഫീസില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിച്ച സിനിമയാണ് രണ്‍ജി പണിക്കര്‍ തിരക്കഥയെഴുതിയ ‘പത്രം’. മലയാളത്തിലെ മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച ഒരു ചിത്രം കൂടിയായിരുന്നു ഇത്. മഞ്ജു വാര്യരും സുരേഷ് ഗോപിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ ബോക്സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. സെന്‍സര്‍ഷിപ്പ് അടക്കമുള്ള വന പ്രതിസന്ധികള്‍ അതിജീവിച്ചാണ് പത്രം 1999ല്‍ തിയറ്ററില്‍ എത്തിയത്.
സിനിമ നേരിട്ട പ്രതിസന്ധികള്‍ രണ്‍ജി പണിക്കര്‍ ട്വന്റിഫോര്‍ ചാനലുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കി. പത്രം എന്ന സിനിമ കേരളത്തില്‍ സെന്‍സര്‍ ചെയ്തില്ല. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളെല്ലാം സിനിമ കണ്ട് എഴുനേറ്റ് പോയി. ഞാന്‍ വാതിലില്‍ കൈ വച്ച് തടഞ്ഞ് നിര്‍ത്തിയിട്ട് പറഞ്ഞു ‘ ഫീസ് കെട്ടിയിട്ടാണ് പണം സെന്‍സറിംഗിന് നല്‍കുന്നത്. എന്തെങ്കിലും പറഞ്ഞിട്ട് പോകണം’ എന്ന് പറഞ്ഞു. ആശാ പരേഖാണ് അന്ന് സെന്‍സര്‍ ബോര്‍ഡ് ചെയര്മാന്. പടം സെന്‍സര്‍ ചെയ്യാന്‍ അവര്‍ വിസമ്മതിച്ചു.
അന്ന് എബി വാജ്പേയി മന്ത്രിസഭയില്‍ സിനിമ മേഖല വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിയായ പ്രമോദ് മഹാജന്റെ അടുത്ത് ഞാന്‍ വിഷയം അവതരിപ്പിച്ചു. മാധ്യമങ്ങള്‍ ഈ സിനിമയക്കെതിര് നില്‍ക്കുന്നത് എന്തിനാണ് ? ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളേണ്ടത് അവരല്ലേ? അങ്ങനെയെങ്കില്‍ ഈ ചിത്രത്തില്‍ എന്തോ ഉണ്ട്. അന്ന് അഞ്ച് മണിക്കുള്ളില്‍ സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തന്റെ ടേബിളില്‍ എത്തണമെന്ന് അന്ത്യശാസന നല്കിയതുകൊണ്ടാണ് പത്രം എന്ന സിനിമ വെളിച്ചം കണ്ടതെന്ന് രണ്‍ജി പണിക്കര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: