ന്യൂദല്‍ഹി: പിരമിഡ് സ്കീമുകളും മണി സര്‍ക്കുലേഷന്‍ സ്കീമുകളും ഡയറക്ട് സെല്ലിങ് ബിസിനസില്‍ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉപഭോക്തൃ സംരക്ഷണ നിയമം, 2021 വിജ്ഞാപനമിറക്കി. പിരമിഡ് സ്കീമുകളും മണി സര്‍ക്കുലേഷന്‍ സ്കീമുകളും പ്രോത്സാഹിപ്പിക്കുക, അത്തരം സ്കീമിലേക്ക് ആളുകളെ ചേര്‍ക്കുക, ഡയറക്ട് സെല്ലിങ് ബിസിനസ്സ് ചെയ്യുന്നതിന്റെ പേരില്‍ ഏതെങ്കിലും വിധത്തില്‍ അത്തരം ക്രമീകരണത്തില്‍ പങ്കെടുക്കുക, ഡയറക്ട് സെല്ലിങ്് ബിസിനസ്സിന്റെ പേരില്‍ മണി സര്‍ക്കുലേഷന്‍ സ്കീമില്‍ പങ്കെടുക്കുക എന്നിവയില്‍ നിന്നെല്ലാം ഡയറക്ട് സെല്ലിങ് സ്ഥാപനങ്ങളെയും ഡയറക്ട് സെല്ലര്‍മാരെയും നിയമം മൂലം നിരോധിക്കുന്നതാണ് വിജ്ഞാപനം.
നിലവിലുള്ള ഡയറക്ട് സെല്ലിങ് സ്ഥാപനങ്ങള്‍ ഈ നിയമങ്ങള്‍ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച തീയതി മുതല്‍ തൊണ്ണൂറ് ദിവസത്തിനുള്ളില്‍ ഈ നിയമങ്ങള്‍ പാലിക്കണം. നേരിട്ടുള്ള വില്‍പ്പനക്കാരും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള് ഉപയോഗിച്ച് നേരിട്ട് വില്‍ക്കുന്ന സ്ഥാപനങ്ങളും ഉപഭോക്തൃ സംരക്ഷണ (ഇ-കൊമേഴ്സ്) നിയമങ്ങള്‍ 2020 പാലിക്കണം.
ഇത്തരം സ്ഥാപനങ്ങള്‍ക്കും വില്‍പ്പനക്കാര്‍ക്കുമുള്ള കടമകളും ബാധ്യതകളും നിയമത്തില്‍ നിശ്ചയിച്ചിട്ടുണ്ട്. ചരക്കുകളുടെയോ സേവനങ്ങളുടെയോ നേരിട്ടുള്ള വില്‍പ്പനയില്‍ നിന്ന് ഉണ്ടാകുന്ന പരാതികള്‍ക്ക് ഡയറക്റ്റ് സെല്ലിങ് സ്ഥാപനങ്ങള്‍ ബാധ്യസ്ഥരായിരിക്കുമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. ഡയറക്ട് സെല്ലര്‍മാരുടെയും ഡയറക്ട് സെല്ലിങ് സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ ഒരു സംവിധാനം രൂപീകരിക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: