ശ്രീനഗര്‍: കേന്ദ്രഭരണ പ്രദേശത്ത് ഇനി ബാക്കിയുള്ളത് 200 ല്‍ താഴെ തീവ്രവാദികള്‍ മാത്രമെന്ന് വ്യക്തമാക്കി സുരക്ഷാസേന. ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ കണക്കുകള്‍ ഇത്രയധികം കുറയുന്നത് 30 വര്‍ഷത്തെ ചരിത്രത്തില്‍ ഇത് ആദ്യമായാണ്. തഴ്വരയില്‍ അക്രമ സംഭവങ്ങളും ഇതിന് അനുപാതമായി കുറഞ്ഞതായി ഐജി വിജയകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ഈ വര്‍ഷം 128 യുവാക്കളാണ് കശ്മീരില്‍ തീവ്രവാദ സംഘടനകളുടെ ഭാഗമായത്. എന്നാല്‍ ഇവരില്‍ 73 പേരെ സുരക്ഷാ സേന വധിച്ചു. 16 പേരെ ജീവനോടെ പിടികൂടാനായതായും ഐജി വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് തീവ്രവാദ സംഘടനകളിലേയ്ക്കുള്ള റിക്രൂട്ടമെന്റും കുറഞ്ഞു. ഇക്കൊല്ലം 128 പേര് ആയിരുന്നുവെങ്കില്‍ 2020ല്‍ 180 പേരാണ് ഭീകര സംഘടനകളുടെ ഭാഗമായത്. സൈന്യത്തിന്റെ ഓപ്പറേഷനുകളും 370 വകുപ്പ് റദ്ദാക്കിയതുമാണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇത്രമേല്‍ കുറയാന്‍ കാരണമായതെന്നാണ് സുരക്ഷാ വിദഗ്ധരുടെ വിലയിരുത്തല്‍.
കഴിഞ്ഞ 5 ദിവസത്തിനിടെ 11 തീവ്രവാദികളെയാണ് സുരക്ഷാ സേന എല്കൗണ്ടറിലൂടെ വധിച്ചത്. ഒരു സൈനികന് വീരമൃത്യുവരിച്ചു. രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഒരു സൈനികനും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: