ലഖ്നോ: ഉത്തര്‍പ്രദേശിലെ ജാന്‍സി റെയില്‍വേ സ്റ്റേഷന് ഇനി റാണി ലക്ഷ്മീഭായിയുടെ പേരില്‍ അറിയപ്പെടും. വീരാംഗന ലക്ഷ്മീഭായി റെയില്‍വേ സ്റ്റേഷന് എന്നാണ് പുതിയ പേര്.
ഉത്തര്‍പ്രദേശ് സര്‍ക്കാരാണ് റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റിക്കൊണ്ടുള്ള തീരുമാനം പ്രഖ്യാപിച്ചത്. കേന്ദ്രസര്‍ക്കാരില്‍ നിന്നും ഇത് സംബന്ധിച്ച് അനുമതി ലഭിച്ചതിനെത്തുടര്‍ന്നാണ് നടപടി.
നേരത്തെ മുഗള്‍സരായി റെയില്‍വേസ്റ്റേഷന്റെ പേര് പണ്ഡിറ്റ് ദീന് ദയാല്‍ ഉപാധ്യായ റെയില്‍വേ സ്റ്റേഷന് എന്ന് മാറ്റിയിരുന്നു. അലഹബാദ് ജില്ലയുടെ പേര് പ്രയാഗ് രാജ് എന്നും മാറ്റിയിരുന്നു. ഫൈസാബാദിന്റെ പേര് അയോധ്യ എന്നാക്കി.
സുല്‍ത്താന്‍പുര്‍, മിര്‍സാപൂര്‍, അലിഗഡ്, ഫിറോസാബാദ്, മെയിന്‍പുരി എന്നീ പേരുകളും വൈകാതെ മാറ്റും. ഗാസിപൂര്‍, ബസ്തി എന്നീ പേരുകള്‍ മാറ്റുന്നതിനെക്കുറിച്ചുള്ള നിര്‍ദേശവും വൈകാതെ പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: