ഇസ്ലാമാബാദ്: ഇന്ത്യ, അതിര്‍ത്തി പ്രദേശങ്ങളില്‍ റാഫേല്‍ യുദ്ധവിമാനങ്ങള്‍ വിന്യസിച്ചത് പാകിസ്ഥാനെ ഭീതിയിലാക്കുന്നു. അഞ്ച് വര്‍ഷം മുമ്പ്, ഇന്ത്യന്‍ വ്യോമസേനയുടെ ശക്തി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 59,000 കോടി രൂപയുടെ കരാറില്‍ 36 റഫാല്‍ ജെറ്റുകള്‍ വാങ്ങാന്‍ ഇന്ത്യ ഫ്രാന്‍സുമായി കരാറില്‍ ഏര്‍പ്പെടുകയായിരുന്നു. അതിനു പിന്നാലെ ഇപ്പോള്‍ പാകിസ്താനും ഇന്ത്യയെ ഭയന്ന് പോര്‍വിമാനങ്ങള്‍ വാങ്ങിച്ചിരിക്കുന്നു.
ഇന്ത്യ റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിയ ആശങ്കയില്‍ 25 ഫുള്‍ സ്ക്വാഡ്രണ്‍ ചൈനീസ് ജെ10സി യുദ്ധവിമാനങ്ങളാണ് പാകിസ്താന് വാങ്ങിയത്. പാകിസ്താന് ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. 2022 മാര്‍ച്ച് 23ന് റാവന്പിണ്ടിയില് നടക്കുന്ന പാകിസ്ഥാന് ദിന ചടങ്ങുകളില്‍ 25 ജെ10 സി വിമാനങ്ങളുടെ ഒരു ഫുള്‍ സ്ക്വാഡ്രണ്‍ ആദ്യ പറക്കല്‍ നടത്തുമെന്നും ഷെയ്ഖ് റാഷിദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചടങ്ങില്‍ പങ്കെടുക്കാന്‍ ആദ്യമായി പാകിസ്ഥാനില്‍ വരുന്ന വിഐപി അതിഥികള്‍ക്കു വിരുന്നാകാന്‍ പുതിയ യുദ്ധവിമാനങ്ങളുടെ ഫ്ളൈപാസ്റ്റ് ചടങ്ങ് പാകിസ്ഥാന് വ്യോമസേന നടത്താന്‍ പോകുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കി. റഫാലിനുള്ള പാകിസ്താന് വ്യോമസേനയുടെ മറുപടിയാണ് ചൈനീസ് ജെ10സി യുദ്ധ വിമാനങ്ങളെന്നും ഷെയ്ഖ് റാഷിദ് പറഞ്ഞു.
ഇതിനിടെ മന്ത്രി വിമാനത്തിന്റെ പേര് ജെ10സി എന്നതിന് പകരം ജെഎസ്10 എന്ന് തെറ്റായി ഉച്ചരിച്ചതും മാധ്യമങ്ങളില്‍ വാര്‍ത്തയായി. കഴിഞ്ഞ വര്‍ഷം പാകിസ്താന്-ചൈന സംയുക്ത സൈനിക അഭ്യാസത്തില്‍ ജെ10സി വിമാനങ്ങളും ഭാഗമായിരുന്നു. പാകിസ്താനില്‍ നിന്നുള്ള വിദഗ്ധര്‍ക്ക് യുദ്ധവിമാനങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാന്‍ ചൈനയുടെ അനുമതിയുണ്ടായിരുന്നു. റഫാലിന് സമാനമായ യുഎസ് നിര്‍മ്മിത എഫ്16 യുദ്ധ വിമാനങ്ങള്‍ പാക്കിസ്താന് വ്യോമസേന നേരത്തെ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യ ഫ്രാന്‍സില്‍ നിന്ന് റഫാല്‍ വാങ്ങിയതോടെ പ്രതിരോധം വര്‍ദ്ധിപ്പിക്കുന്നതിന് എല്ലാ കാലാവസ്ഥയിലും പറത്താവുന്ന പുതിയ ജെറ്റ് വിമാനങ്ങള്‍ പാകിസ്താന് തേടുകയായിരുന്നു. അതിനിടെയാണ് റഫാലുകള്‍ വാങ്ങിയതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: