തടികുറക്കുക എന്നത് ഇപ്പോള്‍ വളരെ വലിയ ഒരു ബാധ്യതയായി മാറിയിരിക്കുന്ന പലര്‍ക്കും.ജോലി, കുടുംബം കുട്ടികള്‍ അങ്ങനെ പലതിലേക്കും ശ്രദ്ധ പോകുമ്പോള്‍ പലരും സ്വന്തം ആരോഗ്യം സംരക്ഷിക്കാറില്ല. പലരും മോഡലുകളെയും സിനിമ താരങ്ങളെയും കാണുമ്പോള്‍ തടിക്കുറക്കണമെന്ന് ആഗ്രഹക്കും അല്ലെങ്കില്‍ അവരെപ്പോലെ ആയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കും എന്നാല്‍ ഇത് ആഗ്രഹമായി തന്നെ നിലനില്ക്കുകകയാണ്.
പലപ്പോഴും.തടി കുറക്കാന്‍ ആദ്യം വേണ്ടത് ഒരു ഡയറ്റ് പ്ലാനാണ്. ശരീരത്തിന്റെ രീതികള്‍ അനുസരിച്ച് വേണം മെലിയാനായി ഉളള ഭക്ഷണരീതി തീരുമാനിക്കാന്‍. ഇത്തരം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന ഒരു പഴമാണ് അവോക്കാഡോ. നമ്മുടെ നാട്ടില്‍ ഇത് പ്രാചാരം കുറവാണ്. സൂപ്പര്‍ ഫൂഡ് എന്ന അറിയപ്പെടുന്ന ഒരു പഴമാണ് അവോക്കാഡോ. അക്കാഡോ നമ്മുടെ ശരീരത്തിലെ ചീത്ത കൊഴുപ്പിനെ അ്ലിയിച്ചു കളയുന്നു.
മെക്സിക്കോയില്‍ നടത്തിയ പരീക്ഷണത്തില്‍ മനസിലാകുന്നത് അവോക്കാഡോ കഴിക്കുന്നവരില്‍ മറ്റുളളവരെ അപേക്ഷിച്ച് കാലറി ശരീരത്തില്‍ എത്തുന്നത് കുറവാണ്. അതോടൊപ്പം കൊഴുപ്പ് കൂടിയ മറ്റ് ഭക്ഷണങ്ങളും, മാംസാഹരത്തിന്റെയും ഉപയോഗം ഇവരില്‍ കുറവാണ് കാണിക്കുന്നത്. ഇവരില്‍ സാച്ചുറേറ്റഡ് ഫാറ്റിന്റെ അളവും കുറയുന്നു. പഴുത്ത അവോക്കാഡോ പഴങ്ങള്‍ സാലഡായും, സ്മൂത്തികള്‍, അച്ചാറുകള്‍, തുടങ്ങി മറ്റ് ഭക്ഷണത്തിനോടൊപ്പവും കഴിക്കാവുന്നതാണ്.
വൈറ്റാമിന്‍ സി, കെ, ഇ, ബി6, നിയസിന്, ഫോലാറ്റിന്, മഗ്നീഷ്യം, പൊട്ടാസ്യം, ബീറ്റ കരോട്ടിന്‍, ഒമേഗ3 ഫാറ്റി ആസിഡ്, ഫൈബര്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് അവോക്കാഡോ. ഇതൊടൊപ്പം കൊളസ്ട്രോള്‍ കുറക്കാനും ഈ പഴങ്ങള്‍ സഹായിക്കുന്നു. തടി കുറയുന്നതിനൊപ്പം സൗന്ദര്യത്തിനും ഉത്തമമാണ് അവോക്കാഡോ. ത്വക്കിന്റെ തിളക്കം നിലനിര്‍ത്താന്‍ ഇവ സഹായിക്കുന്നു. അവോക്കാഡോ ഒരു ഇന്ത്യന്‍ ഫലമല്ല. ഇതിന്റെ ജന്മദേശം മെക്സിക്കോ ആണ്.എന്നാല്‍ ഇന്ത്യയില്‍ ഇത് തമിഴ്നാട്, മഹാരാഷ്ട്രാ, കര്‍ണ്ണാടകാ, സിക്കിം തുടങ്ങി കേരളത്തിനും ചെറിയ രീതിയില്‍ കൃഷി ചെയ്യുന്നുണ്ട്. കൂടുതലായി കാണുന്നത് സൗത്ത് ഇന്ത്യയിലാണ്.
വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ചൂട് കാറ്റ് ഇവയുടെ വളര്‍ച്ചയെ ബാധിക്കും. ഇന്ത്യയില്‍ ഈ പഴത്തിന് പ്രപചാരം കുറവാണ്. വിലയും മറ്റുളളവയുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: