കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ പെരുകുമ്പോഴും അവരുടെ കൃത്യമായ തയ്യാറാവാതെ പോലീസ്. ബംഗാളിള് എന്ന പേരില്‍ വലിയ തോതില്‍ ബംഗ്ലാദേശികള്‍ പെരുമ്പാവൂരില്‍ തമ്പടിക്കുന്നുണ്ടെന്നാണ് വിവരം. ഇവര്‍ വ്യാജ രേഖകള്‍ ഉണ്ടാക്കിയാണ് ഇവിടെ എത്തിയിരിക്കുന്നത്.
കേരളത്തിലുള്ള വിവിധ തീവ്രസംഘടനകളുമായി ചേര്‍ന്ന് ഇവര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിവരമുണ്ട്. പതിനായിരക്കണക്കിന് ഇതര സംസ്ഥാനക്കാരുള്ള പെരുമ്പാവൂരില്‍ വലിയ തോതില്‍ ബംഗ്ലാദേശികളുണ്ടെന്നാണ് വിവരം.
പോലീസും, തൊഴില്‍ വകുപ്പും വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമം നടത്തിയെങ്കിലും അതൊന്നും വിജയം കണ്ടില്ല. പെരുമ്പാവൂരില്‍ 2016ല്‍ ഇതര സംസ്ഥാനക്കാരന്റെ ആക്രമണത്തില്‍ നിയമ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സാഹചര്യത്തിലാണ് അന്ന് തൊഴില്‍ വകുപ്പ് കണക്കെടുപ്പ് ആരംഭിച്ചത്.
എന്നാല്‍ ഈ നടപടികള്‍ എങ്ങുമെത്താതെ അവസാനിക്കുകയായിരുന്നു. ഇതരസംസ്ഥാന തൊഴിലാളികള്‍ കൊവിഡ് കാലത്ത് കോട്ടയം ജില്ലയിലെ പായിപ്പാട് സംഘടിച്ച് ആക്രമണം നടത്തിയിരുന്നു. ഇതിന് ശേഷം തൊഴിലാളികളുടെ കണക്കെടുപ്പ് നടത്താന്‍ നീക്കം നടത്തിയെങ്കിലും ഫലം കണ്ടില്ല.
കിഴക്കമ്പലത്ത് ഇതരസംസ്ഥാനക്കാര്‍ പോലീസിനെതിരെ നടത്തിയ ആക്രമമാണ് ഏറ്റവും അവസാനത്തേത്. 13 വര്‍ഷത്തിലധികമായി പോലീസും ഇതര സംസ്ഥാനക്കാരുടെ കണക്കെടുപ്പ് നടത്തുന്നുണ്ട്. ഈ നീക്കവും ഇതുവരെ വിജയം കണ്ടിട്ടില്ല.
ഓരോ പോലീസ് സ്റ്റേഷന് പരിധിയിലും ജോലി ചെയ്യുന്ന ഇതര സംസ്ഥാനക്കാരുടെ വിവരങ്ങള്‍ അവരെ കൊണ്ടുവരുന്ന കരാറുകാര്‍ നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നവരെ കണ്ടെത്താന്‍ പ്രത്യേക സംവിധാനം ഇല്ലാത്തത് പോലീസ് നടപടികള്‍ക്കും തിരിച്ചടിയായി.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ കണ്ണടക്കുന്നു
ജീവിക്കാന്‍ വേണ്ടി പെരുമ്പാവൂര്‍ അടക്കം സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ആയിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികള്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്കൊപ്പം നുഴഞ്ഞ് കയറിയ ബംഗ്ലാദേശികളാണ് ക്രമസമാധാനം തകര്‍ക്കുന്നത്. ഒരു പ്രത്യേക വിഭാഗത്തെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരും ഇവരോട് കണ്ണടയ്ക്കുകയാണ്. 2020ല്‍ പെരുമ്പാവൂരിലെ ഇതര സംസ്ഥാന ക്യാമ്പില്‍ അല്‍ഖ്വയ്ദ ബന്ധമുള്ള ഭീകരരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പിടികൂടിയിരുന്നു.
ഈ സംഭവത്തിന് ശേഷം ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് പോലീസ് പോലീസ് ഇന്റലിജന്‍സ് നിരീക്ഷണം നടത്താതിരുന്നതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് പ്രധാനകാരണം. ലോക്ഡൗണിന് മുമ്പും അതിന് ശേഷവും ഓരോ പ്രദേശത്തും വന്നുപോകുകയും തമ്പടിക്കുകയും ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളെപ്പറ്റിയുള്ള യാതൊരു വിവരവും പോലീസിന്റെ പക്കലില്ല.
ഓരോ നിസാര കാരണങ്ങള്‍ പറഞ്ഞ് പോലീസ് ഒഴിഞ്ഞുമാറുമ്പോള്‍ ഭീകരവാദികളും ക്രിമിനലുകളുമുള്‍പ്പെടെ കേരളത്തെ സുരക്ഷിത താവളമാക്കുകയാണ്.
എറണാകുളം തന്ത്രപ്രധാന മേഖല
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളും സ്ഥാപനങ്ങളും ഉള്‍ക്കൊള്ളുന്ന ജില്ലയാണ് എറണാകുളം. ഇതിലെ പ്രധാനപ്പെട്ട കേന്ദ്രം ദക്ഷിണി നാവിക താവളം തന്നെയാണ്. മറ്റൊന്ന് കൊച്ചി കപ്പല്‍ ശാലയാണ്, എന്‍എഡി അടക്കം പ്രവര്‍ത്തിക്കുന്നത് ജില്ലയിലാണ്. എന്നാല്‍ റോഡുമാര്‍ഗവും കടല്‍ മാര്‍ഗവും ജില്ലയി
ലേക്ക് ആര്‍ക്കും കടന്നുവരാന്‍ സാധിക്കുന്ന അവസ്ഥയാണുള്ളത്. ഓരോ ഇഞ്ചു പ്രദേശവും അതീവ സുരക്ഷ മേഖലയായിട്ടും കാര്യമായ ഒരു പരിശോധനകളും ഇവിടെ പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ല. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും സായുധ സേനാഗങ്ങളുടെയും സംയുക്ത സുരക്ഷയിലാണ് ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
വില്ലനായി വാട്സ്ആപ്പ് ഗ്രൂപ്പുകള്‍
ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്പടിക്കുന്ന പെരുമ്പാവൂരിലേക്കും അവിടെ നിന്ന് മറ്റിടങ്ങളിലേക്കും ധാരാളം ഇതരസംസ്ഥാന തൊഴിലാളികള്‍ മാറിയും തിരിഞ്ഞും എത്തുന്നുണ്ട്. ഇതൊന്നും പോലീസോ, ലേബര്‍ വകുപ്പോ അറിയാറില്ല. ആഡംബര ഫോണുകള്‍ ഉപയോഗിക്കുന്ന ഇവരില്‍ പലരും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്.
പല സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഇവര്‍ക്കിടയില്‍ നിരവധി വാട്സ് ആപ്പ് ഗ്രൂപ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ബംഗാളികളെന്ന പേരിലാണ് കരുതപ്പെടുന്നതെങ്കിലും ഇവര്‍ക്കിടയില്‍ നുഴഞ്ഞുകയറ്റക്കാരായ ബംഗ്ലാദേശികളും, മുഷ്രാബാദ്, സിലിഗുരി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള തീവ്രസംഘടനകളിലെ ആളുകളുമുണ്ട്. ഇത്തരക്കാര്‍ പ്രത്യേക കേന്ദ്രങ്ങളില്‍ കൂട്ടമായാണ് താമസിക്കുന്നത്.
അവരുടെതായ ഭാഷകളിലുള്ള വാട്സ് ആപ്പ് ഗ്രൂപ്പുകളും ഇവര്‍ക്കുണ്ട്. ഇവരുടെ ഫോണ്‍നമ്പരുള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ പോലീസിന്റെ പക്കലില്ലാത്തതിനാല്‍ ഗ്രൂപ്പുകളില്‍ ഇവര്‍ നടത്തുന്ന ആശയവിനിമയങ്ങളോ ഇടപാടുകളോ നിരീക്ഷിക്കാന്‍ പോലീസിന് കഴിയാറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: