ചേര്‍ത്തല:സി.പി.എം ചേര്‍ത്തല ഏരിയാകമ്മിറ്റി പരിധിയില്‍ ഭിന്നത രൂക്ഷമാകുന്നു. സമ്മേളനത്തിലെ തിരഞ്ഞെടുപ്പുകളുടെ പേരിലുള്ള അസംതൃപ്തി പല ലോക്കല്‍ കമ്മിറ്റികളിലും പരസ്യ നിലപാടുകളിലേക്കുയര്ന്നിരിക്കുകയാണ്. ഔദ്യോഗിക പക്ഷത്തുള്ള ഒരു വിഭാഗം തന്നെ നേതൃത്വത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്. ഇവര്‍ ജില്ലാ സംസ്ഥാന നേതൃത്വത്തിനും കണ്ട്രോള് കമ്മീഷനിലും പരാതികള്‍ നല്‍കിയിട്ടുണ്ട്. കമ്മിറ്റികളില്‍ ഉള്പെടാതെ പോയവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നേതൃത്വവും തുടങ്ങിയിട്ടുണ്ട്.
അര്‍ഹരായവരെ അവഗണിച്ചെന്ന വിമര്‍ശനമാണ് ഭിന്നതക്കു വഴിതെളിച്ചത്. എല്ലാ കമ്മിറ്റികളിലെയും അസംതൃപ്തരെ കൂട്ടിയോജിപ്പിക്കാനുള്ള നീക്കങ്ങളും ഒരു വിഭാഗം തുടങ്ങിയതായാണ് വിവരം. ചില മുതിര്‍ന്ന നേതാക്കളുടെ പിന്തുണയും ഇവരുടെ നീക്കങ്ങള്ക്കുണ്ടത്രേ. ഏരിയാ സമ്മേളനത്തിനു മുമ്പ് അരൂക്കുറ്റിയില്‍ നിന്നു മാത്രമായിരുന്നു നേതൃത്വത്തിനെതിരെ വിമതസ്വരം ഉയര്‍ന്നിരുന്നത്. ഇത് ഇപ്പോള്‍ എല്ലാ കമ്മിറ്റിയിലേക്കും വളരുന്നത് നേതൃത്വത്തിനു തലവേദനയായിരിക്കുകയാണ്.
സാമ്പത്തിക തട്ടിപ്പ് ആരോപണ വിധേയരായവരെ പോലും പരിഗണിച്ചപ്പോള്‍ പ്രവര്‍ത്തന മികവുകാട്ടിയവരെ അവഗണിച്ചെന്നാണ് പരാതി. സമ്മേളനത്തില്‍ ചര്‍ച്ചയായ ക്രമക്കേട് ആരോപണങ്ങളില്‍ നേതൃത്വം ഗൗരവമായ നിലപാട് സ്വീകരിക്കാത്തതിനെതിരെയും ഇവര്‍ വിമര്‍ശനമുയര്‍ത്തുന്നുണ്ട്. തൈക്കാട്ടുശ്ശേരി,പാണാവള്ളി, പെരുമ്പളം, പൂച്ചാക്കല്‍, പള്ളിപ്പുറംവടക്ക്, തെക്ക്, കരുവ, ടൗണ്‍ ഈസ്റ്റ്, വെസ്റ്റ് കമ്മിറ്റികളുടെ പരിധിയില്‍ നിന്നും പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
നഗരത്തിലും മുതിര്‍ന്ന നേതാക്കളെ സമ്മേളന പ്രതിനിധികളാക്കാത്തത് കടുത്ത എതിര്പ്പുകള്ക്കിടയാക്കിയിട്ടുണ്ട്. പാര്‍ട്ടിയുമായി പേരിനു ബന്ധമുള്ളവരെ ഉള്‍പെടുത്തിയാണ് മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയത്. ഔദ്യോഗിക പക്ഷത്തിനു ഏകപക്ഷീയ മേധാവിത്വമുണ്ടായിരുന്ന കമ്മിറ്റികളിലാണ് ഭിന്നത തെളിയുന്നത്. പല കമ്മിറ്റികളില്‍ നിന്നും നേതാക്കളെ നേരിട്ടു പ്രതിഷേധം അറിയിച്ചതായാണ് വിവരം.
എന്നാല്‍ പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നു നേതാക്കള്‍ പറഞ്ഞു. ജില്ലയില്‍ തന്നെ മികവാര്‍ന്ന തരത്തില്‍ തര്ക്കരഹിതമായാണ് സമ്മേളനം പൂര്‍ത്തിയാക്കിയത്. സമ്മേളനം ഏകകണ്ഠേനയാണ് കമ്മിറ്റിയെയും സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തത്. മറിച്ചുള്ള പ്രചരണങ്ങള്‍ തെറ്റിദ്ധാരണ പരത്തുന്നതിനു ലക്ഷ്യമിട്ടുള്ളതു മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: