മങ്കൊമ്പ്: കുട്ടനാട്ടില്‍ നെല്‍ക്കൃഷിയില്‍ വീണ്ടും ചിത്രകീടത്തിന്റെ ആക്രമണം. മങ്കൊമ്പ് കീടനിരീക്ഷണകേന്ദ്രം കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ രാജപുരം കായലിലെ ചില ഭാഗങ്ങളിലാണ് കീടബാധ ശ്രദ്ധയില്‍പ്പെട്ടത്. ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു.
2014ലെ പുഞ്ചക്കൃഷിയിലാണ് ചിത്രകീടത്തെ കുട്ടനാട്ടില്‍ ആദ്യമായി കണ്ടെത്തിയത്. അന്നു കീടബാധയുണ്ടായ പാടശേഖരങ്ങളുടെ മാപ്പിങ് നടത്തിയിരുന്നു. വിതച്ച് 25 ദിവസത്തിനുള്ളിലാണ് ഈ കീടത്തിന്റെ ആക്രമണമുണ്ടാകുന്നത്.
കീടത്തിന്റെ സാന്നിധ്യം ആദ്യമായി തിരിച്ചറിഞ്ഞപ്പോള്‍ ഒരുമാസത്തിലധികം മൂടിക്കെട്ടിയ കാലാവസ്ഥയായിരുന്നു. യഥാസമയം തിരിച്ചറിയുകയും നിയന്ത്രണനടപടി സ്വീകരിക്കുകയും ചെയ്തതിനാല്‍ ഏകദേശം പൂര്‍ണമായിത്തന്നെ അമര്‍ച്ചചെയ്യാന്‍ സാധിച്ചു. ആറുമണിക്കൂര്‍ തുടര്‍ച്ചയായി വെള്ളംകയറ്റി മുക്കിയിട്ടാല്‍ ബാധ ഒഴിവാക്കാം. അതിനു പറ്റാത്തിടങ്ങളിലേ രാസകീടനാശിനി വേണ്ടൂ.
ചെടിയുടെ വളര്ന്നുതുടങ്ങുന്പോള്ത്തന്നെ കീടം ആക്രമിക്കുന്നതിനാല്‍ ചെടികള്‍ ഉരുകിപ്പോയേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: