ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഏറ്റ് മുട്ടലില്‍ ആറ് ഭീകരെ സൈന്യം വധിച്ചു. അനന്ത്്നാഗിലും കുല്‍ഗാമിലുമാണ് വെടിവെപ്പുണ്ടായത്. പ്രദേശത്ത് ഭീകരര്‍ ഒളിച്ചു താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ സുരക്ഷാ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
കൊല്ലപ്പെട്ടവര്‍ ജെയ്ഷ ഇ മുഹമ്മദ് ഭീകരരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ രണ്ട് പേര് പാക്കിസ്ഥാനില്‍ നിന്നുള്ളവരാണ്. രണ്ട് പേര് പ്രാദേശിക ഭീകരരാണ്. മറ്റ് രണ്ട് പേരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഇരു സ്ഥലത്തും ഇനിയും ഭീകരരുടെ സാന്നിധ്യമുണ്ടോയെന്ന് തെരച്ചില്‍ നടത്തി വരികയാണ്.
രണ്ടിടത്തായി നടന്ന വ്യത്യസ്ത ഓപ്പറേഷനുകളിലാണ് ഭീകരരെ വധിച്ചതെന്ന് കശ്മീര്‍ ഐജി വിജയ് കുമാര്‍ അറിയിച്ചു. അനന്ത്നാഗില്‍ ഏറ്റുമുട്ടല്‍ നടന്നതിന് പിന്നാലെ കുല്‍ഗാമിലെ മിര്‍ഹാമ മേഖലയില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് സുരക്ഷാ സൈന്യത്തിന് നേരെ ആക്രമണമുണ്ടായത്. അനന്ത്നാഗില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: