ഭോപാല്‍: ബോളിവുഡ് നടി സണ്ണി ലിയോണിയുടെ പഴയ ഹിന്ദി ഗാനത്തെ അടിസ്ഥാനമാക്കിയുള്ള യൂട്യൂബ് നൃത്തവീഡിയോ ഹി്ന്ദുദേവതയെ അപമാനിക്കുകയും ഹിന്ദുവികാരം വ്രണപ്പെടുത്തുകയും ചെയ്യുന്നതായി ആരോപണം. ഉടനെ ഈ വീഡിയോ പിന്‍വലിക്കാന്‍ മധ്യപ്രദേശ് ബിജെപി മന്ത്രിയായ നരോത്തം മിശ്ര ആവശ്യപ്പെട്ടു.
പഴയ മുഹമ്മദ് റഫി ഗാനമായ ‘മധുബന്‍ മേ രാധിക നാച്ചെ’ എന്ന ഗാനത്തിലെ ആദ്യവരിയും മറ്റ് ഏതാനും പുതിയ വരികളും ചേര്‍ത്തുള്ള ഗാനത്തിന്റെ നൃത്തച്ചുവടുകള്‍ ഹിന്ദു ദേവതയായ രാധയെ (രാധിക എന്നും വിളിക്കും) അപമാനിക്കുന്നുവെന്നാണ് ആരോപണം. കൃഷ്ണന്റെ ഗോപികമാരില്‍ മുഖ്യസ്ഥാനമാണ് രാധയുടേത്. ശുദ്ധപ്രേമത്തിന്റെയും സമര്‍പ്പണത്തിന്റെയും ഭൂതദയയുടെയും ആര്‍ദ്രതയുടെയും പര്യായരൂപമാണ് ലക്ഷ്മീദേവിയുടെ അവതാരമായ രാധ. ഈ രാധയെക്കുറിച്ചുള്ള ഗാനം 1960ല്‍ കോഹിനൂര്‍ എന്ന ചിത്രത്തില്‍ നൗഷാദ് ചിട്ടപ്പെടുത്തി മുഹമ്മദ് റഫിയാണ് ആലപിച്ചിരിക്കുന്നത്. ദിലീപ് കുമാറാണ് ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. എന്നാല്‍ ഈ ഗാനത്തിലെ ആദ്യവരികളോടൊപ്പം പുതിയ വരികള്‍ കൂടി ചേര്‍ത്ത് ചിട്ടപ്പെടുത്തിയ പുതിയ ഗാനത്തില്‍ ലൈംഗികമായി വശീകരിക്കുന്ന നൃത്തച്ചുവടുകളാണ് സണ്ണി ലിയോണി ഒരുക്കുന്നത്.
ഹിന്ദുസമുദായത്തിന്റെ കൃഷ്ണ-രാധ പ്രേമസങ്കല്പത്തെ വികലമാക്കുന്ന ഈ അശ്ലീലഗാനവും നൃത്തവീഡിയോയും നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ അഭിഭാഷകന് വിനീത് ജിന്‍ഡല്‍ ദല്‍ഹി പൊലീസില്‍ പരാതി നല്കി. സണ്ണി ലിയോണി, ഗായിക കനിക കപൂര്‍, ഗാനരചയിതാവ് മനോജ് യാദവ്, പ്രൊഡ്യൂസര്‍ സരിഗമ, അരിന്ദം ചക്രവര്ര്ത്തി, ഷാരിബ്, തോഷി എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. പുതിയ ഗാനത്തിലെ വരികള്‍, തീം, ലൈംഗികവശ്യതയുള്ള സണ്ണി ലിയോണിയുടെ ചുവടുകള്‍ എന്നിവ ഹിന്ദു ദേവതയായ രാധയെ അങ്ങേയറ്റം അപമാനിക്കുന്ന ഒന്നാണെന്നും വിനീത് ജിന്‍ഡല്‍ ആരോപി്ക്കുന്നു.
ഗായിക കനിക കപൂര്‍ പാടിയ ഈ ഗാനം ഡിസംബര്‍ 22നാണ് യൂട്യൂബില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: