Categories: Kerala

ശബരിമല തീര്‍ഥാടനം: എരുമേലി വഴിയുള്ള പരമ്പരാഗത കാനനപാത 31ന് തുറക്കും; യാത്ര പകല്‍ സമയങ്ങളില്‍ മാത്രം; കൂടുതല്‍ സൗകര്യമൊരുക്കണമെന്ന് നാട്ടുകാര്‍

കാളകെട്ടിയില്‍ എത്തുന്ന അയ്യപ്പഭക്തരെ രാവിലെ ആറ് മണി മുതല്‍ ഉച്ചയ്ക്ക് 12 മണിവരെയാവും കടത്തിവിടുക. പരമ്പരാഗത കാനനപാതയില്‍ വന്യമൃഗങ്ങളുടെ ആക്രമണ സാധ്യത മുന്നില്‍ കണ്ട് 50, 100 പേരുടെ സംഘങ്ങളായി തിരിച്ച് വനപാലകരുടെ നേതൃത്വത്തിലാണ് കൊണ്ട് പോകുന്നതെന്നും എരുമേലി ഫോറസ്റ്റ് റേഞ്ചര്‍ ഓഫീസര്‍ ജയകുമാര്‍ പറഞ്ഞു.

ശബരിമല: ശബരിമല തീര്‍ഥാടകരുടെ എരുമേലികാളകെട്ടി വഴിയുള്ള പരമ്പരാഗത കാനനപാത മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് 31 തുറക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. എരുമേലി വഴി നടന്ന് കോയിക്കക്കാവില്‍ എത്തുന്ന അയ്യപ്പഭക്തരെ രാവിലെ 5.30 മുതല്‍  10.30 വരെ മാത്രമേ കടത്തിവിടുകയൊള്ളൂ.

കാളകെട്ടിയില്‍ എത്തുന്ന അയ്യപ്പഭക്തരെ രാവിലെ ആറ് മണി മുതല്‍ ഉച്ചയ്‌ക്ക് 12 മണിവരെയാവും കടത്തിവിടുക. പരമ്പരാഗത കാനനപാതയില്‍ വന്യമൃഗങ്ങളുടെ ആക്രമണ സാധ്യത മുന്നില്‍ കണ്ട്  50, 100  പേരുടെ സംഘങ്ങളായി തിരിച്ച് വനപാലകരുടെ നേതൃത്വത്തിലാണ് കൊണ്ട് പോകുന്നതെന്നും എരുമേലി ഫോറസ്റ്റ് റേഞ്ചര്‍ ഓഫീസര്‍  ജയകുമാര്‍ പറഞ്ഞു.

ശബരിമല ദര്‍ശനത്തിന് അറുപത്തി അയ്യായിരം പേര്‍ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഇതില്‍ വെര്‍ച്ച്വല്‍ക്യൂ വഴി ബുക്ക് ചെയ്തിട്ടുള്ള തീര്‍ഥാടകരെയാണ് യാത്രയ്‌ക്ക് പ്രതീക്ഷിക്കുന്നത്. കോയിക്കക്കാവിനും കാളകെട്ടിക്കും ഇടയിലുള്ള ചെക്ക് ഡാം കുടിവെള്ളത്തിനായി സജ്ജീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ ചെക്ക് ഡാമില്‍ ഇറങ്ങി കുളിക്കുന്നത് തീര്‍ഥാടകര്‍ ഒഴിവാക്കണമെന്നും വനംവകുപ്പ് ആവശ്യപ്പെടുന്നു.

ശബരിമല തീര്‍ഥാടകരുടെ എരുമേലി  കാളകെട്ടി  അഴുത വഴിയുള്ള പരമ്പരാഗത കാനനപാത തുറക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദുപരിഷത്ത്, ശബരിമല അയ്യപ്പസേവാ സമാജം, ക്ഷേത്ര സംരക്ഷണ സമിതി, ഹിന്ദു ഐക്യവേദി എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ എരുമേലിയില്‍ നിന്നും കോയിക്കക്കാവിലേക്ക് ശരണ യാത്ര നടത്തിയിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക