ദുബായ്: പൊതു സ്ഥലത്ത് അനുമതിയില്ലാതെ ഫോട്ടോ എടുത്താല്‍ യുഎഇയില്‍ ഇനി പിടിവീഴും. ആറ് മാസം തടവോ, 150000 മുതല്‍ 500000 ദിര്‍ഹം വരെ പിഴയോ (ഏകദേശം ഒരു കോടി രൂപയോളം വരും ഇന്ത്യന്‍ കറന്‍സി) അല്ലെങ്കില്‍ രണ്ടും കൂടിയോ ആണ് ശിഷ.
സൈബര്‍ നിയമങ്ങള്‍ പുതുക്കിയതിന്റെ ഭാഗമായാണ് നിയമം വന്നിരിക്കുന്നത്. ഇത് അനുസരിച്ച് അപകടങ്ങളുടെ ഫോട്ടോ എടുത്താലും പിടിവീഴും. ഭീഷണിപ്പെടുത്തല്‍, ഉപദ്രവിക്കല്‍, വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍ എന്നിവയും പുതിയ നിയമത്തില്‍പ്പെടും.
മറ്റുളളവരുടെ സ്വകാര്യതക്ക് പ്രധാന്യം നല്‍കുന്നതിനാണ് നിയമം കൊണ്ടുവരുന്നത്. ഇതോടൊപ്പം ഹാക്കിങ്, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകള്‍ തകര്‍ക്കുക തുടങ്ങിയവ കടുത്ത കുറ്റങ്ങളാണ്. ഇവക്ക് വന്‍തുക പിഴയായി ഒടുക്കേണ്ടി വരും.
ബാങ്കുകള്‍, മാധ്യമസ്ഥാപങ്ങള്‍, സയന്‍സ് മേഖലയിലുളള സ്ഥാനപനങ്ങള്‍ക്ക് നേരെയുളള സൈബര്‍ ആക്രമണങ്ങളും ശിക്ഷാര്‍ഹമാണ്.2022 ജനുവരി 2 മുതല്‍ നിയമം പ്രാപല്യത്തില്‍ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: