ന്യൂഡല്‍ഹി: പഞ്ചാബും മുംബൈയും ഉള്‍പ്പടെ ഇന്ത്യയിലേ മറ്റ് പല ഭാഗങ്ങളിലേക്കും ഭീകരാക്രമണങ്ങള്‍ അഴിച്ചുവിടാന്‍ പ്രമുഖ ഖാലിസ്ഥാനി ഭീകരന് ജസ്വീന്തര്‍ സിങ് മുല്‍ത്താനി ശ്രമിച്ചിരുന്നെന്ന് കണ്ടെത്തി. ജര്‍മ്മനിയില്‍ നിന്നാണ് മുല്‍ത്താനിയെ അറസ്റ്റ് ചെയ്തത്.ലുധിയാന കോടതി സ്ഫോടനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചു എന്ന് കരുതപ്പെടുന്ന ഐ.എസ്.ഐ. പിന്തുണയുള്ള സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന പ്രവര്‍ത്തകനായ മുല്‍ത്താനിയെ അറസ്റ്റ് ചെയ്തത് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ പങ്കാളിത്തത്തോടെയായിരുന്നു.
അറസ്റ്റിലായ ഭീകരന് മുംബൈയില്‍ വന്‍ ഭീകരാക്രമണത്തിനു പദ്ധതിയിട്ടിരുന്നതായി കണ്ടെത്തി. ജര്‍മ്മന്‍ കസ്റ്റഡിയിലുള്ള ഇയാളെ ഇന്ന് ഇന്ത്യന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യും. ഖാലിസ്ഥാനു വേണ്ടിയുള്ള റെഫറെണ്ടം 2020ക് നേതൃത്വം നല്കിയ എസ്.എഫ്.ജെ. നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നുവിന്റെ അടുത്ത സഹായിയാണ് മുല്‍ത്താനി. കര്‍ഷക അവകാശങ്ങക്കായി പോരാടിയ പ്രമുഖ നേതാവ് ബല്‍ബീര്‍ സിംഗ് രാജേവാലിനെ വധിക്കാന്‍ ശ്രമച്ചതിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ലൂധിയാന സ്ഫോടനത്തിന്റെ അന്വേഷണത്തിനിടെ ഐ.എസ്.ഐ. പാകിസ്ഥാനില്‍ അഭയം നല്കുന്ന ബാബ്ബര്‍ ഖാലിസാ ഭീകരന് ഹര്‍വീന്ദര്‍ സിംഗ് സന്ധുവുമായും മുല്‍ത്താനി ബന്ധം പുലര്‍ത്തിയിരുന്നെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: