തിരുവല്ല: കല്ലുങ്കല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ശര്‍ക്കര ഉത്പാദനം ആരംഭിച്ചു. പമ്പ, മണിമല നദീതടങ്ങളില്‍ വിളയിച്ചെടുത്ത മാധുരി എന്ന കരിമ്പിനത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിച്ച് എടുത്ത ശര്‍ക്കരയാണ് വില്‍പ്പനയ്‌ക്ക് തയ്യാറായത്.
ഭൗമ സൂചികാ പദവി ലഭിച്ച മധ്യ തിരുവിതാംകൂറിന്റെ ശര്‍ക്കരക്കാണ് ഏറെ പ്രിയം. പുരാതന കാലം മുതല്‍ക്ക് കല്ലുങ്കല്‍ പ്രദേശത്ത് വ്യാപകമായ കരിമ്പ് കൃഷി ഉണ്ടായിരുന്നുവെങ്കിലും പുളിക്കീഴ് ഫാക്ടറിയുടെ പ്രവര്‍ത്തനം നിലച്ച് പോയതോടെ കരിമ്പു കൃഷിയുടെ ഡിമാന്റും കുറഞ്ഞു. തുടര്‍ന്ന് കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ കല്ലുങ്കലില്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം തുടങ്ങിയതോടെ വീണ്ടും കരിമ്പ് കൃഷിക്ക് പ്രിയം കൂടി.
ഏറ്റവും ഗുണനിലവാരമുള്ള കരിമ്പ് വികസിപ്പിച്ച് എടുത്ത് ശാസ്ത്രിയമായി കൃഷി ചെയ്ത് ശര്‍ക്കരയാക്കി മാറ്റുകയാണ് സ്ഥാപത്തില്‍ ചെയ്യുന്നത്. കാലാവസ്ഥയും ഫലഭൂവിഷ്ടി നിറഞ്ഞ മണ്ണും കാരണം പ്രദേശത്തെ കരിമ്പിന് വേറിട്ട പ്രത്യേകതയാണ്. മധുരം കൂടുതലും ഉപ്പ് രസം ഇല്ലാത്തതും കൂടാതെ ആരോഗ്യത്തിന് ഹാനികരമായ ഒരു പദാര്‍ത്ഥവും ചേര്‍ക്കുന്നുമില്ല. ഉത്പാദിച്ച് എടുക്കുന്ന ശര്‍ക്കരയില്‍ നല്ല നിറവും ഗുണവുമുള്ളതിനാല്‍ ആയുര്‍വേദ മരുന്നുല്‍പ്പാദനത്തിന് ഉത്തമമാണ്. ഗവേഷണ കേന്ദ്രത്തില്‍ ഉത്പ്പാദിപ്പിക്കുന്ന കരിമ്പില്‍ നിന്നുമാണ് പതിയന്‍ ശര്‍ക്കര ഉല്‍പ്പാദിപ്പിച്ചെടുക്കുന്നത്. കരിമ്പിലെ ചെളിനീക്കം ചെയ്ത് തിളപ്പിച്ച് വ്യത്യസ്ത അനുപാതം നല്‍കി എടുക്കുന്നതാണ് ശര്‍ക്കരയും പതിയന്‍ ശര്‍ക്കരയും.
പതിയന്‍ ശര്‍ക്കര ജാറുകളില്‍ ഒരു കിലോ 160/ രൂപ നിരക്കില്‍ 1,2,4 കിലോ കളില്‍ യഥാക്രമം ലഭ്യമാണ്. അതേസമയം ഗവേഷണ കേന്ദ്രത്തില്‍ ഉത്പ്പാദിപ്പിക്കുന്ന ശര്‍ക്കര ഇവിടെയും മറ്റ് ഗവേഷണ കേന്ദ്രത്തിലും മാത്രമെ ലഭ്യമാകുകയുള്ളു. സമീപ ഗവേഷണ കേന്ദ്ര സെന്ററുകളായ കുമരകം, മങ്കൊമ്പ്, ഓണാട്ടുകര, വെള്ളായണി എന്നീ ഗവേഷണ ഔട്ട് ലെറ്റുകളലും ലഭിക്കും, കഴിഞ്ഞ വര്‍ഷം 150 രുപ ആയിരുന്നത് ഇക്കൊല്ലം 160 രൂപായായി ഉയര്‍ന്നിട്ടുണ്ട്. ഒരു ടണ്‍ കരിമ്പില്‍ നിന്ന് 300 ലിറ്റര്‍ ശര്‍ക്കര ലഭിക്കുമെന്നാണ് കണക്ക്.
ജനുവരി, ഫെബ്രുവരി മാസം കൃഷി ഇറക്കി നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി വിളവെടുപ്പ് പൂര്‍ത്തിയാക്കും. വെളളപ്പൊക്ക ഭീഷണി നേരിടുന്ന മേഖല ആയതിനാല്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമെ കൃഷി ചെയ്യാന്‍ കാലാവസ്ഥ അനുവദിക്കുകയുള്ളു. എന്നാല്‍ തമിഴ്‌നാട്ടില്‍നിന്ന് വില കുറഞ്ഞ ശര്‍ക്കര വിപണി കീഴടക്കുന്നതിനാല്‍ മറ്റ് ശര്‍ക്കരകള്‍ക്ക് പ്രിയം കുറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: