റാന്നി: തിരുവിതാംകൂര്‍ ഹിന്ദു ധര്‍മ്മ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 76ാം റാന്നി ഹിന്ദു മഹാസമ്മേളനം 2022 ഫെബ്രുവരി 24, 25, 26, 27 തീയതികളില്‍ നടക്കും. പ്രളയാനന്തരം പമ്പാനദിയില്‍ മണപ്പുറം കുറവായതിനാലും പുതിയ പാലം വരുന്നതിനാലും ഈ വര്‍ഷത്തെ സമ്മേളനം റാന്നി രാമപുരം ശ്രീ മഹാവിഷ്ണു ക്ഷേത്ര ഓഡിറ്റോറിയത്തിലാണ് നടക്കുന്നത്.
കൊവിഡ് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ എട്ടു ദിവസം നടത്തിയിരുന്ന സമ്മേളനം നാലുദിവസമായി ചുരുക്കിയാണ് നടത്തുന്നത്. ഫെബ്രുവരി 24ന് ഉദ്ഘാടന സമ്മേളനം, 25ന് അയ്യപ്പധര്‍മ്മ സമ്മേളനം, 26ന് വനിതാസമ്മേളനം, 27ന് സമാപനസമ്മേളനം, മതപാഠശാല വിദ്യാര്ത്ഥിമത്സരങ്ങള്, സംപൂജ്യ സ്വാമി പൂര്‍ണാമൃതാനന്ദപുരി നയിക്കുന്ന മഹാസര്‍വൈശ്വര്യപൂജ എന്നിവ നടക്കും.
പരിഷത്ത് ഓഫീസില്‍ കൂടിയ ജനറല്‍ കമ്മിറ്റി യോഗം വൈസ് പ്രസിഡന്റ് ശ്രീനി ശാസ്താംകോവിലിന്റെ അധ്യക്ഷതയില്‍ പ്രസിഡന്റ് നീലകണ്ഠന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ജഗദമ്മ രാജന്, എ.എന്‍.ബാലന്, കെ.ജെ ഷാജി, പി.എന്‍ ആനന്ദ്കുമാര്‍, ഉഷ വിജയന്, വത്സല വിജയന്, കെ.കെ സോമന്, ചന്ദ്രമോഹന്, സുരേന്ദ്രന് നായര്‍, കെ.വി രാജന്, രാജപ്പന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: