മങ്കൊമ്പ്: എസി റോഡ് നവീകരണത്തോടനുബന്ധിച്ചു പുനര്‍നിര്‍മിച്ച നെടുമുടി മാധവശേരി പാലം വെള്ളിയാഴ്ച ഗതാഗതത്തിനു തുറന്നു കൊടുത്തേക്കും. അവശേഷിക്കുന്ന ജോലികള്‍ ഇന്നും നാളെയുമായി പൂര്‍ത്തിയാക്കും. കഴിഞ്ഞ ദിവസം പാറശേരി പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തിരുന്നു.
അടുത്തതായി പൊളിച്ചു പുനര്‍ നിര്‍മിക്കുന്ന മങ്കൊമ്പ് പാലത്തിന്റെ പൈലിങ് ജോലികള്‍ തുടങ്ങി. പാലത്തിന്റെ നാല് തൂണുകളുടെയും പൈലിങ് പൂര്‍ത്തിയായ ശേഷമേ പാലം പൊളിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുള്ളൂ.
നെടുമുടി പാലത്തിനു സമാന്തരമായി നിര്‍മിക്കുന്ന പാലത്തിനായി ജലാശയത്തില്‍ നിര്‍മിക്കേണ്ട തൂണുകള്‍ക്കായുള്ള പൈലിങ് ജോലികള്‍ ജനുവരി ഒന്നിന് ആരംഭിക്കും. പൈലിങ് യൂണിറ്റ് ഉറപ്പിക്കാനുള്ള ബാര്‍ജിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. കിടങ്ങറ, പള്ളാത്തുരുത്തി പാലങ്ങളുടെയും മങ്കൊമ്പ് തെക്കേക്കര, പാറശേരി എന്നിവിടങ്ങളില്‍ നിര്‍മിക്കുന്ന മേല്പാലത്തിന്റെയും പൈലിങ് ജോലികള്‍ പുരോഗമിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: