അങ്കാറ: തുര്‍ക്കിയില്‍ എര്ദോഗാന് ഭരണത്തില്‍ കൂടുതല്‍ ക്രിസ്ത്യന്‍ പള്ളികള്‍ മസ്ജിദുകളാക്കുന്നു. എഡിന് ഐനോസ് പട്ടണത്തിലെ എനെസ് ചര്‍ച്ച് തീവ്ര ഇസ്ലാമിസ്റ്റുകള്‍ ക്രിസ്മസ് രാവില്‍ മസ്ജിദാക്കി മാറ്റി. മസ്ജിദ്-ഐ ഷെരീഫ് എന്നാണ് പേര്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ച പുരാതന പള്ളികളില്‍ ഒന്നാണ് ഐനോസിലെ അജിയ സോഫിയ എന്ന എനെസ് പള്ളി.
”കഴിഞ്ഞ വര്‍ഷം ഇസ്താംബൂളിലെ ഹാഗിയ സോഫിയ പള്ളിയുടെ ഉദ്ഘാടനത്തിന് ശേഷം, ഐനു-എഡിര്‍നിലെ പള്ളിയുടെ ഉദ്ഘാടനത്തിനായി ഞങ്ങള്‍ ഇന്ന് വീണ്ടും ഇവിടെ ഒത്തുകൂടുന്നു”, എന്നാണ് ഇതിനെ കുറിച്ച് തുര്‍ക്കി മതകാര്യ പ്രസിഡന്റ് അലി എര്‍ബാസ് പറഞ്ഞത്. ഹാഗിയ സോഫിയയ്ക്കു ശേഷം ബൈസന്റൈന്‍ കാലത്തെ കോറ നഗരത്തിലെ സെന്റ് സേവ്യേഴ്സ് പള്ളി ആഗസ്തില്‍ മസ്ജിദാക്കിയിരുന്നു. ഭൂകമ്പത്തില്‍ കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ചരിത്രപ്രസിദ്ധമായ ഈ ക്രിസ്ത്യന്‍ പള്ളി പ്രാര്‍ത്ഥനകള്‍ക്കായി ഉപയോഗിച്ചിരുന്നില്ല. 56 വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് പുനരുദ്ധരിച്ചാണ് അലി എര്‍ബാസ് മുസ്ലിം പ്രാര്‍ത്ഥനയ്ക്കായി തുറന്നുകൊടുത്തത്. ഒരു മിനാരം കാണുന്നിടത്ത് നമ്മുടെ ഹൃദയം ഇളകാന്‍ തുടങ്ങും. മസ്ജിദും മിനാരവും എവിടെ കണ്ടാലും നമുക്ക് സന്തോഷമാണ്. ഞങ്ങള്‍ ഇപ്പോള്‍ ഈ പള്ളി ആരാധനയ്ക്കായി വീണ്ടും തുറക്കുകയാണ്. സര്‍വ്വശക്തനായ അല്ലാഹു അതിനെ അനുഗ്രഹിക്കട്ടെ. എത്ര മനോഹരമായ ഐക്യവും ഐക്യദാര്‍ഢ്യവുമാണ് നാമെല്ലാവര്ക്കുമുള്ളത്, മസ്ജിദ് തുറന്ന് നല്‍കുന്നതിനിടെയുള്ള പ്രസംഗത്തില്‍ അലി എര്‍ബാസ് പറഞ്ഞു.
ബ്രിട്ടന്, കാനഡ, ഓസ്ട്രേലിയ, യുഎസ് എന്നിവയുള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ ഒട്ടേറെ ക്രിസ്ത്യന്‍ പള്ളികള്‍ പണം നല്കി വാങ്ങി മസ്ജിദുകളാക്കിയിട്ടുണ്ട്. ഇതിന് ആഫ്രിക്കന്‍ അറബ് മേഖലയില്‍ നിന്നും പടിഞ്ഞാറന്‍ മുസ്ലിം ഗ്രൂപ്പുകള്‍ക്ക് കോടിക്കണക്കിന് ഡോളര്‍ നല്‍കുന്നുണ്ട്. കാനഡയില്‍ മാത്രം കഴിഞ്ഞ 20 വര്‍ഷത്തിനിടെ, പന്ത്രണ്ടോളം പള്ളികള്‍ മസ്ജിദുകളാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: