തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പൈലറ്റും എസ്കോര്‍ട്ടുമായി പോകാന്‍ നാല് പുതിയ കാറുകള്‍ വാങ്ങി. കറുപ്പ് നിറത്തിലുള്ള 4 ഇന്നോവ ക്രിസ്റ്റ കാറുകളാണ് വാങ്ങിയത്. ഇതിനായി 62.46 ലക്ഷം രൂപയാണ് ചെലവിട്ടത്. പ്രത്യേക കേസായി പരിഗണിച്ചാണ് കാറുകള്‍ വാങ്ങാനുള്ള തീരുമാനം പൊതുഭരണ വകുപ്പ് എടുത്തത്. മുന്‍ പോലീസ് മേധാവ് ലോക്നാഥ് ബെഹ്റയുടെ ശുപാര്‍ശയായിരുന്നു കറുത്ത കാറുകള്‍. പുതിയ കാറുകള്‍ വരുമ്പോള്‍ നിലവില്‍ ഉപയോഗിക്കുന്നവയില്‍ രണ്ട് കാറുകള്‍ മാറ്റും. കാലപ്പഴക്കം മൂലം കാര്യക്ഷമത കുറഞ്ഞതിനാല്‍ കാറുകള്‍ മാറ്റണമെന്ന് സര്‍ക്കാരിനോട് അന്നത്തെ പോലീസ് മേധാവി ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കെഎല്‍ 01 സിഡി 4764, കെഎല്‍ 01 സിഡി 4857 എന്നീ റജിസ്ട്രേഷന് നമ്പറുകളുള്ള കാറുകളാണ് പൈലറ്റ്, എസ്കോര്‍ട്ട് ഡ്യൂട്ടികളില്‍ നിന്ന് ഒഴിവാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: