ന്യൂദല്‍ഹി: 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതിനായി ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്ന് കേന്ദ്രം. ചൊവ്വാഴ്ച കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങളുമായി നടത്തിയ യോഗത്തിന് ശേഷമാണ് പുതിയ തീരുമാനം.
ജനുവരി 10 മുതലാണ് ബൂസ്റ്റര്‍ ഡോസ് വിതരണം. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞതും അനുബന്ധ രോഗമുള്ളവര്‍ക്കുമാണ് ബൂസ്റ്റര്‍ ഡോസ് വാക്സിന് നല്‍കുന്നത്. ഡിസംബര്‍ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. മറ്റു രോഗങ്ങളുള്ള 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ വാക്സില്‍ എടുക്കുന്നതിന് മുമ്പ് ഡോക്ടര്‍മാരുടെ അഭിപ്രായം സ്വീകരിക്കണം.
അനുബന്ധ രോഗമുള്ളവര്‍ക്ക് വാക്സിന് സ്വീകരിക്കണമെങ്കില്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് നേരിട്ട് ഹാജരാക്കുകയോ അല്ലെങ്കില്‍ കോവിന്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണമെന്നുമായിരുന്നു നേരത്തെയുള്ള നിര്‍ദേശം. അത് തിരുത്തികൊണ്ടാണ് ഇപ്പോള്‍ ഈയൊരു തീരുമാനം വന്നത്. രണ്ടാമത്തെ ഡോസ് എടുത്ത് ഒമ്പത് മാസത്തിന് ശേഷം മാത്രമേ ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ കഴിയുകയുള്ളുവെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: