കൊച്ചി: നടിയും അവതാരികയുമായ ശ്രുതി ലക്ഷ്മിയെ ഇഡി ചോദ്യം ചെയ്യുന്നു. പുരാവസ്തു തട്ടിപ്പുകാരന് മോണ്സണ് മാവുങ്കലിനെതിരായ കള്ളപ്പണക്കേസിലാണ് ചോദ്യം ചെയ്യല്‍. മോന്‍സന്റെ വീട്ടില്‍ നടന്ന പിറന്നാള്‍ നൃത്ത പരിപാടിയില്‍ ശ്രുതി ലക്ഷ്മി സജീവമായി പങ്കെടുത്തിരുന്നു. മുടി കൊഴിച്ചലിന് മോന്സന് ചികിത്സ നടത്തിയതായും ശ്രുതി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കുന്ന ഇഡി സംഘം ശ്രുതിയെ ചോദ്യം ചെയ്യുന്നത്.
കൊച്ചിയിലെ ഇ.ഡി ഓഫീസിലാണ് ചോദ്യം ചെയ്യല്‍. മോന്‍സണും ശ്രുതിലക്ഷ്മിയും തമ്മില്‍ അടുപ്പം പുലര്‍ത്തിയിരുന്നതായി ഇഡിക്ക് തെളിവ് ലഭിച്ചിരുന്നു. ഇവര്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളേക്കുറിച്ച് അറിയുന്നതിനുവേണ്ടിയാണ് ശ്രുതിലക്ഷ്മിയെ ചോദ്യം ചെയ്യുന്നത്. മോന്‍സണിന്റെ വീട്ടില്‍ നടന്ന ആഘോഷത്തില്‍ ശ്രുതിലക്ഷ്മി പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ നേരത്തേതന്നെ പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: