പാലക്കാട്: അട്ടപ്പാടിയില്‍ മദ്യവും മറ്റ് ലഹരി വസ്തുക്കളുടേയും ഉപയോഗം തടയാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും പുതിയ പ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിക്കാനും തീരുമാനിച്ചു.
അട്ടപ്പാടിയില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ വിലയിരുത്താന്‍ കളക്ടര്‍ മൃണ്മയി ജോഷിയുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു. തനത് ഭാഷയില്‍ വനവാസി വിഭാഗങ്ങളുടെ സാമൂഹിക പങ്കാളിത്തം ഉറപ്പ് വരുത്തികൊണ്ട് ബോധവത്ക്കരണം നടത്തും. മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുക ലക്ഷ്യമിട്ട് യൂത്ത് ക്ലബ്ബുകള്‍ രൂപീകരിക്കും.
പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ മുഖേന പരമാവധി സേവനങ്ങള്‍ ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കി. ഇതിന്റെ ഭാഗമായി ഹെല്‍ത്ത് സെന്ററുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. ഊര് മൂപ്പന്മാര് ഉള്‍പ്പെടെയുള്ളവരുടെ പങ്കാളിത്വം ഉറപ്പാക്കി കൊണ്ടാവും ബോധവത്കരണം.
ആരോഗ്യം, എക്സൈസ്, പോലീസ്, വനം, കുടുംബശ്രീ, ഐസിഡിഎസ്, ഐടിഡിപി തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: