ക്യാന്‍സര്‍ എന്ന മഹാവ്യാധിയോട് പൊരുതിയവരുടെ കഥകള്‍ ധാരാളം നാം കേള്‍ക്കാറുണ്ട്. ക്യാന്‍സർ കാരണം അനുഭവിക്കുന്ന വേദനയും, മടുപ്പിക്കുന്ന മരുന്നുകളുടെ മണവും, ശാരീരിക ബുദ്ധുമുട്ടുകളും പലരും വാക്കുകളാല്‍ വിവരിക്കാന്‍ സാധിക്കാത്തതാണ്. എന്നാല്‍ ക്യാന്‍സര്‍ വന്നതിന് ശേഷമുളള ചികിത്സയെക്കാളും വരാതെ നോക്കുന്നതല്ലേ നല്ലത്.
ക്യാന്‍സറിന്റെ തുടക്കത്തില്‍ തന്നെ കണ്ടെത്തിയാല്‍ പലപ്പോഴും പൂര്‍ണ്ണമായി മാറാന്‍ സാധ്യത വളരെ കൂടുതലാണ്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ക്യാന്‍സര്‍ വരുന്നവരുടെ എണ്ണം കുറവാണ്. അത് നമ്മുടെ ആഹാര രീതികള്‍ കൊണ്ട് തന്നെയാണ്. ശരീരത്തിന്റെ പ്രതിരോധശക്തി നിലനിര്‍ത്തുന്ന രീതിയിലുളള ആഹാരങ്ങളാണ് ഇന്ത്യയിൽ കൂടുതലായും കഴിക്കുന്നത്. എന്നാല്‍ യൂറോപ്യൻ രാജ്യങ്ങളിലും മറ്റും കൃത്രിമമായി നിര്‍മ്മിക്കുന്നവയും, ശീതീകരിച്ചതുമായ ഭക്ഷണസാധനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നു. ഇത് ക്യാന്‍സര്‍ വരാന്‍ സാധ്യത കൂട്ടുന്നു.
ഇന്ത്യാക്കാർ ഭക്ഷണത്തില്‍ സ്ഥിരമായി ഉള്‍പ്പെടുത്തുന്ന ചേരുവയാണ് മഞ്ഞള്‍. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ ക്യാന്‍സറിനെ ഒരു പരിധിവരെ തടയുമെന്നാണ് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നത്. ഇത് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുവാനും, മുഴകളെ കുറയ്‌ക്കാനും സഹായിക്കും. പഠനങ്ങള്‍ പറയുന്നത് മഞ്ഞള്‍ ചേര്‍ത്ത ഭക്ഷണം കൂടുതലായി കഴിക്കുന്നത് ക്യാന്‍സര്‍ വരാതെയിരിക്കാന്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. മഞ്ഞള്‍ ആന്റിഓക്‌സിഡന്റുകള്‍ കൂടുതലായി അടങ്ങിയിരിക്കുന്നു. അതിനാല്‍ ശരീരത്തിലേല്‍ക്കുന്ന വിഷബാധയെയും മറ്റും തടയുന്നു.
അലര്‍ജി പോലുളളവക്ക് നമ്മള്‍ ആദ്യം ചെയ്യുന്നത് മഞ്ഞള്‍ തേക്കുകയാണ്. അതുപോലെ ഇന്ത്യക്കാരുടെ ചര്‍മ്മത്തിന്റെ നിറവും ഒരു പരിധിവരെ ക്യാന്‍സര്‍ തടയും. യൂറോപ്പില്‍ ഉളളവരെ അപേക്ഷിച്ച് നിറം കുറവുളള ചര്‍മ്മമാണ് നമ്മുടെത് . മെലാനിന്‍ അടങ്ങിയതുകൊണ്ടാണിത്. ഇത് സൂര്യനില്‍ നിന്നുളള അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും നമ്മെ സംരക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: