കോഴിക്കോട് : മീഞ്ചന്തയിലെ റഹ്മാന് ബസാറില്‍ വന്‍ തീപിടിത്തം. പുലര്‍ച്ചെ രണ്ടരയോടെ ബസാറിലെ മാര്‍ക് ഫുട്വെറിന്റെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തമുണ്ടായപ്പോള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. അപകടത്തില്‍ ആളപായമില്ല.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍. ചെരുപ്പ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന അസംസകൃത വസ്തുക്കളും രാസപദാര്‍ത്ഥങ്ങളും ഉണ്ടായിരുന്നതിനാല്‍ തീ ആളിക്കത്തുകയായിരുന്നു. ഏഴ് ഫയര്‍ഫോഴ്സ് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ മണിക്കൂറുകളോളം പരിശ്രമിച്ചതിന് ശേഷമാണ് തീ അണയ്ക്കാനായത്.
അപകടത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. തീപിടിത്തെ ശ്രദ്ധയില്‍ പെട്ട തൊഴിലാളികള്‍ സെക്യൂരിറ്റിയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരാണ് ആദ്യം എത്തിയത്. പിന്നീട് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്ന് അഗ്നിശമന സേന യൂണിറ്റുകളെത്തിയാണ് തീ അണക്കാന്‍ ശ്രമം ആരംഭിച്ചത്. ചെരുപ്പ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളും രാസപദാര്‍ത്ഥങ്ങളും ഉണ്ടായിരുന്നതിനാല്‍ തീ ആളിക്കത്തുകയായിരുന്നു. തിപ്പിടിത്തത്തില്‍ ചെരുപ്പ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന യന്ത്രങ്ങളെല്ലാം കത്തി നശിച്ചു.
കെട്ടിടത്തിനും സാരമായ കേടുപാട് സംഭവിച്ചിട്ടുണ്ട്. രാസപദാര്ത്ഥങ്ങളുണ്ടായിരുന്നതിനാല് പുക ഉയരുന്നതില്‍ മറ്റ് ആശങ്കകള്‍ക്ക് ഇടയുണ്ടോയെന്നും സ്ഥലത്തുള്ള സംഘം പരിശോധിച്ചു വരികയാണ്. തീ പടര്‍ന്നതിനെ തുടര്‍ന്ന് മേല്‍ക്കൂര ഉരുകി വീഴുകയും ചുമരുകള്‍ അടര്‍ന്ന് പോകുകയും ചെയ്തിട്ടുണ്ട്. കെട്ടിടത്തിന്റെ ഏതെങ്കിലും ഭാഗത്ത് നിന്ന് തീ വീണ്ടും ഉയരാന്‍ സാധ്യതയുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. അപകടം സംഭവിച്ച കെട്ടിടത്തിലെ തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.
മൂന്ന് ഭാഗങ്ങളായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഏതൊക്കെ ഭാഗത്ത് തീ പിടിച്ചുവെന്നും ഒപ്പം രാസപദാര്‍ത്ഥങ്ങളുടെ സാന്നിധ്യം ഏതൊക്കെയിടങ്ങളിലാണെന്നും അറിയാത്തത് ആദ്യ ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. പിന്നീട് ജെ.സി.ബി ഉപയോഗിച്ച് കെട്ടിടത്തിന്റെ ചുമരുകള്‍ അടര്‍ത്തി മാറ്റിയ ശേഷമാണ് അഗ്നിശമന സേന അകത്തേക്ക് പ്രവേശിച്ചത്. കെട്ടിടത്തിന് ചുറ്റുനിന്നും വെള്ളം ഉപയോഗിച്ച് തീ അണച്ച് പൂര്‍ണ സുരക്ഷ ഉറപ്പുവരുത്തുകയാണ് അഗ്നിശമനസേന. അതേസമയം മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരാത്തതിനാല്‍ വലിയ അപകടം ഒഴിവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: