ബെയ്ജിംങ്: രാജ്യങ്ങളുടെ പരമാധികാരം കവര്‍ന്നെടുക്കാന്‍ വേണ്ടി വന്‍തുകകള്‍ കടം നല്കിയ ചൈന ഇപ്പോള്‍ ഗൗരവമായ സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്.
സെന്റര്‍ ഫോര്‍ യൂറോപ്യന്‍ പോളിസി അനാലിസിസ് (സിഇപിഎ) പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം. രാജ്യങ്ങളെ കടക്കെണിയില്‍ കുരുക്കി പിടിച്ചെടുക്കാന്‍ വേണ്ടി ചൈന ഏകദേശം 150ഓളം രാജ്യങ്ങള്‍ക്ക് കടമായി നല്‍കിയത് ഏകദേശം 1.5 ട്രില്യണ്‍ ഡോളര്‍. ലോകബാങ്കും ഐഎംഎഫും നല്കുന്ന വായ്പകളേക്കാള്‍ അധികമാണ് ഈ തുകയെന്ന് പറയപ്പെടുന്നു.
എന്നാല്‍ ലോകരാജ്യങ്ങളുടെ തലവനാകാന്‍ മോഹിച്ച് നല്കിയ ഈ ഭീമന് കടം ഇപ്പോള്‍ ചൈനയ്ക്ക് തിരിച്ചടിയാവുകയാണ്. സിഇപിഎയുടെ കണക്ക് പ്രകാരം ചൈന ഇപ്പോള്‍ വായ്പ നല്കുന്ന കാര്യത്തില്‍ ഒരു മാന്ദ്യത്തെ നേരിടുകയാണെന്ന് പറയുന്നു. ചൈനയുടെ സാമ്രാജ്യത്വ വികസനമോഹങ്ങള്‍ക്ക് കരുത്തേകുന്ന ബെല്‍റ്റ് ആന്ര് റോഡ് ദൗത്യത്തിനാണ് വന്‍തുക ചൈന വിവിധ രാഷ്ട്രങ്ങള്‍ക്ക് കടനം നല്‍കിയത്. വണ്‍ റോഡ് വണ്‍ ബെല്‍റ്റ് എന്ന പേരില്‍ കൂടി അറിയപ്പെടുന്ന ഈ അടിസ്ഥാനസൗകര്യവികസന പദ്ധതിയെ ഈ നൂറ്റാണ്ടിലെ പദ്ധതി എന്നാണ് ചൈനീസ് പ്രധാനമന്ത്രി ഷീ ജിന്‍പിങ് വിശേഷിപ്പിച്ചത്. ഇതിന് മാത്രമായി ചൈന 63.6 ബില്ല്യണ്‍ ഡോളറാണ് 2019ല്‍ വിവിധ രാജ്യങ്ങള്‍ക്ക് കടനം നല്‍കിയത്. എന്നാല്‍ 2021 ആയതോടെ ഈ വായ്പ 32 ശതമാനം ഇടിഞ്ഞ് വെറും 19.3 ബില്ല്യണ്‍ ഡോളറില്‍ എത്തിനില്‍ക്കുകയാണ്.
വുഹാനിലെ കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയാണ് ചൈനയുടെ വായ്പാവിതരണ പദ്ധതിയ്ക്ക് തിരിച്ചടിയായ പ്രധാന കാരണമെന്ന് സിഇപിഎ പറയുന്നു. ഇരയായി പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വന്‍തോതിലുള്ള ഉദാരവായ്പയ്ക്ക് ചൈന ഒരുങ്ങുന്നതെന്ന് അറിയാവുന്ന രാജ്യങ്ങള്‍ ചൈനയുടെ കര്‍ശനമായ ഉപാധികളെ എതിര്‍ക്കുകയാണ്. ഇതും ചൈനയ്ക്ക് തലവേദനയാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: