Categories: Samskriti

‘ഭീഷ്മസ്തവരാജം’

ഇതിഹാസ ഭാരതം

യുദ്ധത്തിന്റെ പത്താം ദിവസം ശരശയ്യയില്‍ പതിച്ച ഭീഷ്മന്‍ സ്വച്ഛന്തമൃത്യുവായതുകൊണ്ട,് യുദ്ധം തീര്‍ന്ന് തന്റെ കൊച്ചുമക്കളില്‍ ആരു ജയിച്ചു ആരെല്ലാം മിച്ചമുണ്ട് എന്നറിയാനും മഹാത്മാക്കള്‍ക്ക് മോക്ഷം ലഭിക്കാനുള്ള ഉത്തരായനം വരാനുമായി കാത്തുകിടന്നു.  പതിനെട്ടാം ദിവസയുദ്ധവും കഴിഞ്ഞു. എല്ലാം കണ്ടറിഞ്ഞ ഭീഷ്മന്‍ സ്വര്‍ഗത്തിലേക്കു പോകുവാന്‍ നിശ്ചയിച്ചു. തന്റെ ഹൃദയത്തില്‍ നിരന്തരം നിറഞ്ഞുനിന്നിരുന്ന ഭഗവാന്‍ കൃഷ്ണനെ അനുസ്മരിച്ചു. എല്ലാ ഋഷിമാരും ദേവഗണങ്ങളും വന്നു ശരശയ്യയ്‌ക്കു ചുറ്റിനുംനിരന്നുനിന്നു. കൃഷ്ണനും എത്തി. അദ്ദേഹം ഭീഷ്മനു കാണുവാനായി അദ്ദേഹത്തിന്റെ കാല്ക്കല്‍ പോയി നിലയുറപ്പിച്ചു. ആ ജഗന്നിയന്താവിനെ കണ്ടുകൊണ്ട് ഭീഷ്മന്‍ സ്തുതിക്കാനാരംഭിച്ചു. ആ സ്തുതിയെ വ്യാസന്‍ ‘ഭീഷ്മസ്തവരാജം’ എന്നാണ് പേരിട്ടത്.

 സ്തവങ്ങളില്‍വെച്ച് രാജനായ സ്തുതി എന്നര്‍ത്ഥം.കൃഷ്ണാദികളുടെ പ്രായംകൃഷ്ണജനനം 3251 ബിസി യുധിഷ്ഠിര ജനനം- 3250 ബി.സി. ഇന്ദ്രപ്രസ്ഥത്തില്‍ യുധിഷ്ഠിരന്റെ ഭരണാരംഭം (17, 18 വയസ്സില്‍)- 3233 ബി.സി. കൃഷ്ണന്റെ സ്വര്‍ഗാരോഹണം- 3126 ബി.സി. യുധിഷ്ഠിരന്റെ 108ാം ഭരണവര്‍ഷത്തില്‍ മഹാപ്രസ്ഥാനം -3125 ബി.സി.  പരീക്ഷിത്തിന്റെ 23-ാം ഭരണവര്‍ഷത്തില്‍ (ഒന്നാം) ഭാഗവതസത്രം, കലിയുഗഗണനാരംഭം- 3102 ബി.സി. ആര്യഭടന്റെ ജനനവും കൃഷ്ണന്റെ സ്വര്‍ഗാരോഹണവും തമ്മില്‍ കൃത്യം 3600 വര്‍ഷം വ്യത്യാസം. (ബി.വി. രാമന്‍).കൃഷ്ണന്‍ യുധിഷ്ഠിരനേക്കാള്‍ ഒരു വയസ്സ് മേലെ. ഭീമന്‍ ഒരു വയസ്സ് താഴെ. അര്‍ജ്ജുനന്‍ രണ്ട് വയസ്സ് താഴെ. നകുലസഹദേവന്മാര്‍ മൂന്ന് വയസ്സ് താഴെ. കൃഷ്ണന്‍ 125 ാം വയസ്സില്‍ സ്വര്‍ഗാരോഹണം ചെയ്യുമ്പോള്‍ യുധിഷ്ഠിരന് 124. അടുത്തവര്‍ഷം തന്നെ മഹാപ്രസ്ഥാനം.  പരീക്ഷിത്തിന്റെ 23 ാം വയസ്സില്‍ കലിയുഗമാരംഭിച്ചു. 60 ാം വയസ്സില്‍ സ്വര്‍ഗാരോഹണം.  125 വര്‍ഷവും ആറുമാസവും കൃഷ്ണന്‍ ജീവിച്ചിരുന്നെന്ന് മഹാഭാഗവതം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക