തിരുവനന്തപുരം: ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ കേരള പോലീസ് വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള ബിജെപി സംഘം ഡിജിപി അനില്‍കാന്തിനെ സന്ദര്‍ശിച്ച് പരാതി നല്കി. പ്രതിരോധ കസ്റ്റഡിയുടെ പേരില്‍ പോലീസ് സംഘപരിവാര്‍ നേതാക്കളെ തിരഞ്ഞുപിടിച്ച് വേട്ടയാടുകയാണ്.
മറ്റു ജില്ലകളിലെ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് തടങ്കലില്‍ വെക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. വനിതാ ജനപ്രതിനിധികളെ ഉള്‍പ്പെടെ മണിക്കൂറുകളോളം പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി അപമാനിക്കുന്നു. രണ്ട് മാസം കൊണ്ട് മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെ വധിച്ച എസ്ഡിപിഐക്കും പിഎഫ്ഐയ്ക്കുമെതിരെ ഒരു നടപടിയും ആരംഭിച്ചിട്ടില്ല.
ആലപ്പുഴയില്‍ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രണ്‍ജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ഏകപക്ഷീയമായ രീതിയിലാണ് നടക്കുന്നത്. പോലീസിന്റെ വിവേചനം അവസാനിപ്പിച്ചില്ലെങ്കില്‍ ബിജെപി പ്രക്ഷോഭം ആരംഭിക്കുമെന്നും കുമ്മനം പറഞ്ഞു. സംസ്ഥാന സെക്രട്ടറി എസ്.സുരേഷ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: