പാലക്കാട്: പാലക്കാട് നഗരവികസനത്തിന് ഡിജിറ്റല്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്ന വിദഗ്ധസമിതിയില്‍ ഇ. ശ്രീധരനെ ഉള്‍പ്പെടുത്തി പാലക്കാട് നഗരസഭ.
കേരളത്തിൽ ഇതാദ്യമായാണ് ഒരു നഗരസഭ ഇത്തരമൊരു ദൗത്യത്തിനൊരുങ്ങുന്നത്. ഇന്ത്യയ്ക്കും ലോകത്തിനും മാതൃകയായ വികസനപദ്ധതികള്‍ കാഴ്ചവെച്ച മെട്രോമാൻ ഇ.ശ്രീധരനെ നഗരവികസനത്തെക്കുറിച്ചുള്ള പദ്ധതിരൂപരേഖ സൃഷ്ടിക്കുന്ന സമിതിയില്‍ കൊണ്ടുവന്നതിനെതിരെ രാഷ്ട്രീയ എതിര്‍പ്പുകള്‍ ഉയരുകയാണ്. ഇപ്പോള്‍ സിപിഎമ്മും കോണ്‍ഗ്രസും ഈ തീരുമാനത്തെ രാഷ്ട്രീയചേരിതിരിവിന്റെ പേരില്‍ എതിര്‍ക്കുകയാണ്. ഈ സമിതിയില്‍ മുംബൈ ഐഐടിയിലെ അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ മാലിനി കൃഷ്ണൻകുട്ടിയെയും നഗരസഭ അംഗമാക്കിയിട്ടുണ്ട്.
പാലക്കാട് നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതികള്‍ വഴി പാലക്കാടിനെ കേരളത്തിന്റെ മാതൃകയാക്കാനാണ് ബിജെപി ഭരിയ്ക്കുന്ന നഗരസഭ ശ്രമിക്കുന്നത്. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി ബിജെപി പിടിച്ചെടുത്ത പാലക്കാട് നഗരസഭയുടെ സുഗമമായ പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ സിപിഎം ഭരണസ്വാധീനം ഉപയോഗിച്ച് ശ്രമം നടത്തിവരികയാണ്. ആര്‍ക്കും ചോദ്യം ചെയ്യാനാകാത്ത മികച്ച വിദഗ്ധരെ സമിതിയില്‍ നിയോഗിച്ചിട്ടും സിപിഎം, കോൺഗ്രസ് കൗൺസിലർമാർ നഗരസഭയുടെ കൗൺസിൽ യോഗത്തിൽ അനാവശ്യമായ എതിര്‍പ്പുകള്‍ ഉയര്‍ത്തുകയാണ്.
നഗരസഭാ പ്രത്യേക കൗൺസിൽ യോഗത്തിലാണ് കേന്ദ്രസഹായത്തോടെയുള്ള അമൃത് പദ്ധതിയുടെ ഡിജിറ്റൽ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചത്. എന്നാൽ പ്രതിപക്ഷ കൗൺസിലർമാർ ബഹളം കൂട്ടി യോഗനടപടികള്‍ തടസ്സപ്പെടുത്തി. നഗരവികസന മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ടുള്ള ഉപസമിതിയുടെ ഘടന വിശദീകരിച്ച ടൗൺ പ്ലാനിങ് ഓഫീസര്‍ക്കെതിരെയും പ്രതിഷേധമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: