ആലപ്പുഴ: തീരദേശമേഖലകള്‍ കേന്ദ്രീകരിച്ച് പോപ്പുലര്‍ഫ്രണ്ട്-എസ്ഡിപിഐ ക്യാമ്പുകള്‍ സജീവമായിട്ടും ഒന്നും അറിയാത്ത മട്ടില്‍ സംസ്ഥാന പോലീസ്. ഇത്തരം ക്യാമ്പുകളും അപരിചിതരുടെ സാന്നിധ്യവും കേന്ദ്ര രഹസ്യാന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. മതപഠനകേന്ദ്രങ്ങളിലടക്കം മാസങ്ങളായി തങ്ങുന്നവരെ സംബന്ധിച്ച വിവരങ്ങള്‍ പോലീസില്‍ ലഭ്യമല്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
ഇതര സംസ്ഥാന തൊഴിലാളികളായി എത്തി പോപ്പുലര്‍ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആകുന്നവരെയും നിരീക്ഷിക്കുന്നുണ്ട്.ആലപ്പുഴ, കൊല്ലം എറണാകുളം, തിരുവനന്തപുരം ജില്ലയുടെ തീരമേഖലകള്‍ കേന്ദ്രീകരിച്ച് യുവാക്കള്‍ക്കും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും പരിശീലനം നല്‍കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര രഹസ്യഅന്വേഷണ ഏജന്‍സി അന്വേഷണം ആരംഭിച്ചത്. മത്സ്യമേഖലയില്‍ പണിയെടുക്കാനായി എത്തിയ ഇതരസംസ്ഥാനതൊഴിലാളികള്‍ എസ്ഡിപിഐ ബന്ധം പുലര്‍ത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
എറണാകുളത്തെ മട്ടാഞ്ചേരി, ആലപ്പുഴ ജില്ലയിലെ അരൂക്കുറ്റി, പാണാവള്ളി, പൂച്ചാക്കല്‍, വളഞ്ഞവഴി, കുറവന്തോട്, പുന്നപ്ര, പല്ലന, പാനൂര്‍, പതിയാങ്കര, ആറാട്ടുപുഴ, കരുനാഗപ്പള്ളിയുടെ പടിഞ്ഞാറന്‍ മേഖല, തുടങ്ങി നിരവധി മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചുകഴിഞ്ഞു. ആലുവ, മട്ടാഞ്ചേരി, പെരുമ്പാവൂര്‍, മാഞ്ഞാലി എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ആലപ്പുഴയില്‍ ആയുധപരിശീലനം നല്കാന് എത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഐബി ഉദ്യോഗസ്ഥരും മുമ്പ് ഇതുസംബന്ധിച്ച സൂചനകള്‍ കേന്ദ്രത്തിന് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: