ലഖ്നൗ: നരേന്ദ്രമോദിയുടെ റാലി ഉത്തര്‍പ്രദേശില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഈ ആവശ്യവുമുന്നയിച്ച് അഖിലേഷ് യാദവ് അലഹബാദ് ഹൈക്കോടതിയില്‍ പരാതി നല്കി.
ഒമിക്രോണ്‍ വ്യാപനം അധികമായതിനാല്‍ മോദി പങ്കെടുക്കുന്ന റാലി നിരോധിക്കണമെന്ന ന്യായമാണ് അഖിലേഷ് യാദവ് ഉയര്‍ത്തുന്നത്. എന്നാല്‍ സമാജ് വാദി പാര്‍ട്ടി നേതാക്കള്‍ ഉത്തര്‍പ്രദേശില്‍ യാതൊരു നിയന്ത്രണവുമില്ലാതെ റാലി സംഘടിപ്പിക്കുമ്പോഴാണിത്.
കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ പല തവണ മോദി ഉത്തര്‍പ്രദേശ് സന്ദര്‍ശിച്ചിരുന്നു. വിവിധ വികസനപദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് മോദിയുടെ സന്ദര്‍ശനം. മോദി പങ്കെടുക്കുന്ന പരിപാടികള്‍ക്ക് വന്‍ ജനപിന്തുണയാണ് ലഭിക്കുന്നത്.ഓരോ റാലിയിലും അഖിലേഷ് യാദവിനും സമാജ് വാദി പാര്‍ട്ടിക്കും എതിരെ മോദി നടത്തുന്ന കടന്നാക്രമണങ്ങള്‍ക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. ചുവന്ന തൊപ്പി ധരിക്കുന്നവര്‍ ഉത്തര്‍പ്രദേശിനുള്ള റെഡ് അലര്‍ട്ടാണെന്നും അവര്‍ ജയിലിലെ മാഫിയകളെ സ്വതന്ത്രരാക്കാനാണ് പ്രവര്‍ത്തിക്കുന്നതെന്ന് അഖിലേഷ് യാദവിനെ വിമര്‍ശിച്ചുകൊണ്ട് മോദി നടത്തിയ പരാമര്‍ശം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി മാറിയുന്നു. ഇതോടെ മോദിയുടെ തുടര്‍ച്ചയായ വരവ് യോഗി ആദിത്യനാഥിന് അനുകൂലമായി ഉത്തര്‍പ്രദേശിനെ മാറ്റിയേക്കുമെന്നും അഖിലേഷ് ഭയപ്പെടുന്നു.
അതേ സമയം ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്ത് ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നീട്ടിവെയ്ക്കണമെന്ന് അഭിപ്രായപ്പെട്ട അലഹബാദ് ഹൈക്കോടതി ജഡ്ജിയ്ക്കെതിരെ സമാജ് വാദി പാര്‍ട്ടി നേതാക്കള്‍ രംഗത്ത് വന്നതും ഇവരുടെ ഇരട്ടത്താപ്പ് നയമാണ് വെളിച്ചത്താക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: